Thursday, October 22, 2026

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥർരെ വെട്ടിപ്പരുക്കേൽപ്പിച്ചു; പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർരെ പ്രതി വെട്ടിപ്പരുക്കേൽപ്പിച്ചു. തിരുവനന്തപുരത്ത് പ്രതിയെ അറസ്റ്റ് ചെയ്യാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥർക്കാണ് വെട്ടേറ്റത്. ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ അരുൺ, ലുക്മാൻ എന്നിവർക്കാണ് പ്രതിയുടെ വെട്ടേറ്റത്.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മിന്നൽ ഫൈസലാണ് പൊലീസുകാരെ ആക്രമിച്ചത്. ശേഷം ഫൈസൽ വിലങ്ങുമായി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. എന്നാൽ ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥരെ ആറ്റിങ്ങലിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related Articles

Latest Articles