Friday, May 3, 2024
spot_img

തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ; ‘ഹോംവർക്ക് സമ്മർദ്ദം താങ്ങുന്നില്ല’; മറ്റൊരു സ്കൂളിലേക്ക് മാറണമെന്ന് ആഗ്രഹം; 14 വയസുകാരന്റെ ആവശ്യം നിരസിച്ച് മാതാപിതാക്കൾ; വിദ്യാർഥി തീകൊളുത്തി മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ വിദ്യാർത്ഥി ആത്മഹത്യ തുടരുന്നു . തിരുവാരൂർ ജില്ലയിലെ പെരളത്തിന് സമീപം 14 വയസുകാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. മറ്റൊരു സ്‌കൂളിലേക്ക് തന്നെ മാറ്റണമെന്ന ആവശ്യം മാതാപിതാക്കൾ നിരസിച്ചതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിലെ പെരളം സ്വദേശിയാണ് സഞ്ജയ് എന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥി. പെരളത്തെ സ്വകാര്യ സ്‌കൂളിലാണ് സഞ്ജയ് പഠിക്കുന്നത്. സഞ്ജയ്‌ക്ക് സ്‌കൂളിൽ നിന്ന് നിരന്തരം ഹോംവർക്ക് നൽകിയിരുന്നു. ഇതോടെ മാനസിക സമ്മർദത്തിലായ സഞ്ജയ് മറ്റൊരു സ്‌കൂളിലേക്ക് മാറണമെന്ന ആഗ്രഹം മാതാപിതാക്കളെ അറിയിച്ചിരുന്നു. എന്നാൽ കുട്ടിയുടെ ആവശ്യം മാതാപിതാക്കൾ നിരസിക്കുകയായിരുന്നു.

ഇതോടെ കൂടുതൽ സമ്മർദ്ദത്തിലായ സഞ്ജയ് കഴിഞ്ഞ 22ന് രാവിലെ വീട്ടിൽ വച്ച് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ട് മാതാപിതാക്കൾ ഓടിയെത്തി, കുട്ടിയെ രക്ഷപ്പെടുത്തി തിരുവാരൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവാഴ്ച്ച കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ പെരളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles