Tuesday, October 6, 2026

തിരുമല്‍ കേന്ദ്രത്തില്‍ ജീവനക്കാരിയെ മര്‍ദ്ദിച്ചു; സഹപ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു

കൊച്ചി: തിരുമല്‍ കേന്ദ്രത്തില്‍ ജീവനക്കാരിയെ മര്‍ദ്ദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സഹപ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. കൊച്ചിയില്‍ ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിലെ ജോലിക്കാരനായ അജിത് നാരായണനെതിരെയാണ് കേസ്. എറണാകുളം നോര്‍ത്ത് പോലീസ് ആണ് കേസെടുത്തത്.

കലൂരിലെ ഓജസ് ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിലാണ് സംഭവം നടന്നത്. സ്ഥാപനത്തിലെ ജീവനക്കാരിയെ സഹപ്രവര്‍ത്തകനായ അജിത്ത് മുഖത്തടിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാരി അജിത്തിനെതിരെ പോലീസിൽ പരാതി നൽകി. അജിത്തിനെ പുറത്താക്കിയതായി ആയുര്‍വേദ ക്ലിനിക്ക് അറിയിച്ചു.

എന്നാല്‍ പരാതി നൽകിയിട്ടും പോലീസ് പ്രതിയെ പിടികൂടുന്നില്ലായെന്ന ആരോപണവുമായി യുവതി രംഗത്തെത്തി. യുവതിയെ അജിത് മര്‍ദ്ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
നോര്‍ത്ത് പോലീസിനെതിരെ യുവതി കൊച്ചി ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് പരാതി നല്‍കി. അജിത്ത് ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

Related Articles

Latest Articles