Thursday, October 8, 2026

തലസ്ഥാന ജില്ലയിൽ വീണ്ടും ഗുണ്ടാ അക്രമണം; ധനുവച്ചപുരത്ത് കോളേജിനകത്തേയ്‌ക്ക് ഗുണ്ടാസംഘം പെട്രോൾ ബോംബെറിഞ്ഞു; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ വീണ്ടും ഗുണ്ടാ അക്രമണം (Goons Attack). ധനുവച്ചപുരത്ത് കോളേജിനകത്തേയ്‌ക്ക് ഗുണ്ടാസംഘം പെട്രോൾ ബോംബ് ആക്രമണം നടത്തി. കോളേജിലേക്കും സമീപത്തുള്ള ഡ്രൈവിംഗ് സ്‌കൂളിലേക്കുമാണ് പെട്രോൾ ബോംബ് വലിച്ചെറിഞ്ഞത്. ബൈക്കിലെത്തിയ സംഘം അക്രമം നടത്തുകയായിരുന്നുവെന്നാണ് വിവരം.

അതോടൊപ്പം പെട്രോൾ നിറച്ച കുപ്പികൾ കത്തിച്ചെറിഞ്ഞ് ഭീതി പരത്തുകയും കോളേജിന് മുന്നിലെ വാഹനം തകർക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു. ധനുവച്ചപുരം റെയിൽവേ ക്രോസിന് സമീപത്തെ ഡ്രൈവിംഗ് സ്‌കൂളിലെ വാഹനങ്ങളും അക്രമികൾ തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പോലീസിന്റെ പിടിയിൽ ആയിട്ടുണ്ട് എന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും കൂടുതൽ പേർ പിടിയിലാകുമെന്നാണ് പോലീസ് പറഞ്ഞത്.

Related Articles

Latest Articles