Saturday, November 28, 2026

കോ​ട്ട​യത്ത് സ്ത്രീ​ക്ക് നേ​രെ അ​തി​ക്ര​മം; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ല്‍ സ്ത്രീ​ക്ക് നേ​രെ അ​തി​ക്ര​മം. സം​ഭ​വവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊ​ഴി​ലാ​ളി​യാ​യ യു​വാ​വിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി​യും ന​ഗ​ര​മ​ധ്യ​ത്തി​ലെ ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​യു​മാ​യ ഗം​ഭീ​ര്‍ സി​ങി​നെ​യാ​ണ്​ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ചൊ​വാ​ഴ്ച വൈ​കീ​ട്ട്​ 5.30 ഓ​ടെയാണ് സംഭവം. കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്റ്റാ​ന്‍​ഡി​ല്‍ എത്തിയ സ്ത്രീ​യെ മ​ദ്യ​ല​ഹ​രി​യി​ല്‍ എ​ത്തി​യ പ്ര​തി ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. സ്ത്രീ ​ബ​ഹ​ളം ​വെ​ച്ച​തോ​ടെ മ​റ്റ് യാ​ത്ര​ക്കാ​രും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും ചേ​ര്‍​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടുകയായിരുന്നു.

തുടർന്ന് പോലീസിൽ വിവരമറിയിച്ചു. വെ​സ്റ്റ്​ പോലീസാണ് പ്രതിയെ പിടികൂടിയത്. ഒ​രാ​ഴ്ച്ച​ക്കി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ് സ്ത്രീ​ക​ള്‍​ക്ക് നേ​രെ ന​ഗ​ര​മ​ധ്യ​ത്തി​ല്‍ അ​തി​ക്ര​മം ന​ട​ക്കു​ന്ന​ത്.

Related Articles

Latest Articles