ഗുജറാത്ത് : ഖേഡയിൽ നവരാത്രി ആഘോഷത്തിനിടെ ഗർബ ചടങ്ങിന് നേരെയുണ്ടായ കല്ലേറിൽ ആറ് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
” നവരാത്രിയോട് അനുബന്ധിച്ച് ഗ്രാമത്തലവൻ ഗർബ പരിപാടി സംഘടിപ്പിച്ചിരുന്നു, അതിനടുത്തായി ഒരു ക്ഷേത്രവും പള്ളിയും ഉണ്ട്. സ്ത്രീകളും പുരുഷന്മാരും പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ഇതര സമുദായത്തിൽപ്പെട്ട സംഘം സ്ഥലത്തെത്തി ആഘോഷങ്ങൾ നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് സംഘം കല്ലേറ് നടത്തുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.”പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ ഖേഡ ജില്ലയിലെ ഡിഎസ്പി രാജേഷ് ഗാധിയയും , ഖേഡ ലോക്കൽ ക്രൈംബ്രാഞ്ച് സംഘവും സ്ഥലത്തെത്തി.
“ഇന്നലെ രാത്രി ഉന്ധേല ഗ്രാമത്തിൽ നവരാത്രി ആഘോഷത്തിനിടെ, പ്രതികളായ ആരിഫിന്റെയും സാഹിറിന്റെയും നേതൃത്വത്തിലുള്ള സംഘം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. പിന്നീട് അവർ കല്ലെറിഞ്ഞു, അതിൽ 6 പേർക്ക് പരിക്കേറ്റു,” ഡിഎസ്പി ഖേദ രാജേഷ് ഗാധിയ പറഞ്ഞു

