Friday, May 3, 2024
spot_img

മുക്കംകടവിൽ അക്രമം; സാമൂഹ്യ വിരുദ്ധർ പെട്ടിക്കട തകർത്തു

കുമാരനെല്ലൂര്‍: മുക്കംകടവ് പാലത്തിന് സമീപത്തുള്ള പെട്ടിക്കട സാമൂഹ്യ വിരുദ്ധർ തകര്‍ത്തു. പാലത്തിന് സമീപം ശര്‍ക്കര മിഠായി കച്ചവടം നടത്തിയിരുന്ന കാരശ്ശേരി കുമാരനല്ലൂര്‍ ഒളകര അബ്ദുല്‍ അസീസിന്റെ പെട്ടിക്കടയാണ് സാമൂഹ്യ വിരുദ്ധർ തകര്‍ത്തത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.

തിങ്കളാഴ്ച രാത്രി കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് പോയ അബ്ദുല്‍ അസീസ് ചൊവ്വാഴ്ച രാവിലെ വന്നപ്പോഴാണ് സംഭവം അറിയുന്നത്.

അയ്യായിരം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് പ്രാഥമിക നി​ഗമനം. അതേസമയം സമീപത്ത് മത്സ്യക്കച്ചവടം ചെയ്യുന്ന കുമാരനെല്ലൂര്‍ കാക്കേങ്ങല്‍ കുഞ്ഞിമുഹമ്മദിന്റെ ഉപകരണങ്ങള്‍ ഒരുമാസം മുമ്പ് അജ്ഞാതര്‍ തകര്‍ത്തിരുന്നു.

Related Articles

Latest Articles