Monday, May 20, 2024
spot_img

വീട് ആക്രമിച്ച് ഗൃഹനാഥനെയും ഭാര്യാ സഹോദനെയും വെട്ടിപരുക്കേൽപ്പിച്ചു ; ആക്രമണം മുൻവൈരാഗ്യത്തിന്റെ പേരിൽ, പ്രതി പിടിയിൽ

തിരുവനന്തപുരം: മുൻ വൈരാഗ്യത്തിന്‍റെ പേരിൽ ഗൃഹനാഥന്റെയും ബന്ധുവിന്റെയും നേരെ യുവാവിന്റെ ആക്രമണം. വീട്ടിൽ കയറി ഇരുവരെയും വെട്ടി പരുക്കേൽപ്പിക്കുകയും വീട് ആക്രമിച്ച് നാശ നഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൊളിക്കോട് മുതിയൻകാവ് സ്വദേശി സജു എന്ന സജിത്തിനെയാണ് പാലോട് പൊലീസ് പിടികൂടിയത്.

സംഭവത്തിൽ പാലോട് കടവനാട് സ്വദേശി വിജയ കുമാറിനും ഭാര്യാ സഹോദരനായ ഷിബുവിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ് മുൻ വൈരാഗ്യത്തിന്‍റെ പേരിലായിരുന്നു ആക്രമണം എന്ന് പൊലീസ് പറയുന്നു. പിടിയിലായ പ്രതിയുടെ പേരിൽ ഒട്ടേറെ കേസുകൾ‌ ഉണ്ടെന്നും ഗുണ്ടാ മാഫിയ ബന്ധമുള്ള ആളാണെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Latest Articles