എറണാകുളം: പാതിരിക്ക് നേരെ ആക്രമണം. ചുണങ്ങംവേലി സെന്റ് ജോസഫ് ചര്‍ച്ചിലെ പാതിരി സണ്ണി ജോസഫിനാണ് മര്‍ദ്ദനമേറ്റത്. പള്ളിയിലെ കുര്‍ബ്ബാന ഏകീകരണവുമായി ബന്ധപ്പെട്ട് ആരംഭിച്ച പ്രശ്നങ്ങൾ അക്രമത്തില്‍ കലാശിക്കുകയായിരുന്നു.
വിമത വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. മർദ്ദനത്തിൽ പാതിരിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. നിലവിൽ പാതിരി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ഞായറാഴ്ച ഏകീകൃത കുര്‍ബ്ബാനയ്ക്ക് അനുകൂലമായി സര്‍ക്കുലര്‍ വായിച്ച ഇടവകയാണ് ചുണങ്ങംവേലി.

