Saturday, May 18, 2024
spot_img

മൂവാറ്റുപുഴയിൽ സിപിഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ എസ്എഫ്ഐ പ്രവർത്തകരെന്ന് ആരോപണം

കൊച്ചി : മൂവാറ്റുപുഴയിൽ സിപിഐ നേതാവിന്റെ വീടിന് നേരെ ആക്രമണം.സിപിഐ വാളകം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാബുവിന്റെ വീടാണ് ആക്രമിച്ചത്.കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിലായിരുന്നു സംഭവം.ആക്രമണത്തിന് പിന്നിൽ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നാണ് ആരോപണം
ഉയരുന്നത്.

ബാബുവിനും മാതാവിനും ആക്രമണത്തിൽ പരുക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമ്മല കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. കോളജിൽ എഐഎസ്എഫ് – എസ്എഫ്ഐ സംഘർഷം ഉടലെടുത്തിരുന്നു.

Related Articles

Latest Articles