Tuesday, May 21, 2024
spot_img

ആലപ്പുഴയിൽ ശ്രീനാരായണ ഗുരു മന്ദിരത്തിന് നേരെ ആക്രമണം; ഗേറ്റും കാണിക്കവഞ്ചിയും തകർത്തെറിഞ്ഞു; അന്വേഷണം ആരംഭിച്ച് പോലീസ്

ആലപ്പുഴ: ശ്രീനാരായണ ഗുരു മന്ദിരത്തിന് നേരെ സമൂഹ്യ വിരുദ്ധരുടെ ആക്രമണം. കാട്ടൂർ കോർത്തുശേരിയിൽ ബുധനാഴ്ച്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ആക്രമണമുണ്ടായത്. മന്ദിരത്തിന്റെ ഗേറ്റും കാണിക്കവഞ്ചിയും അക്രമികൾ തകർത്തു.

മന്ദിരം തുറക്കാനായി രാവിലെ ജീവനക്കാർ സ്ഥലത്തെത്തിയപ്പോഴാണ് ആക്രമണമുണ്ടായതായി ശ്രദ്ധയിൽപ്പെടുന്നത്. ഗേറ്റും കാണിക്കവഞ്ചിയും തകർത്ത് വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കൂടാതെ, മന്ദിരത്തിന്റെ പുറത്ത് സ്ഥാപിച്ചിരുന്ന കൊടിയും ബോർഡുകളും തകർത്തിട്ടുണ്ട്. മന്ദിരം തകർക്കാൻ മനപൂർവ്വം ചെയ്ത കൃത്യമാണിതെന്നാണ് ഭാരവാഹികൾ പറയുന്നത്. കാണിക്ക വഞ്ചിയിൽ നിന്നും പണം മോഷണം പോയതിന്റെ തെളിവുകളൊന്നുമില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Related Articles

Latest Articles