Friday, September 25, 2026

സ്വാമി അയ്യപ്പദാസിനെതിരെ ആക്രമണം; സ്വതന്ത്രമായി ജീവിക്കാൻ സാധിക്കാത്ത സംസ്ഥാനമായി കേരളം മാറുന്നതിൽ ദു:ഖം; അപലപിച്ച് അയ്യപ്പ സേവാ സമാജം

കൊച്ചി: ആദ്ധ്യാത്മിക ആചാര്യനും ശബരിമല അയ്യപ്പ സേവാ സമാജം സ്ഥാപക ട്രസ്റ്റിയുമായ സ്വാമി അയ്യപ്പദാസിനെതിരെ തൊടുപുഴയിൽ വെച്ചുണ്ടായ ആക്രമണത്തെ ശബരിമല അയ്യപ്പ സേവാ സമാജം ശക്തമായി അപലപിച്ചു. വാഹനത്തെ മറികടന്ന് തടഞ്ഞു നിർത്തി, അദ്ദേഹത്തിനെതിരെ രോഷാകുലരായി സംഘം ചേർന്ന് നടത്തിയ അക്രമണം വധശ്രമം തന്നെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും അയ്യപ്പ സേവാ സമാജം ചൂണ്ടിക്കാട്ടി.

അയ്യപ്പ സേവാ സമാജത്തിന്റെ സ്ഥാപക ട്രസ്റ്റിയും ആധ്യാത്മിക സംഘടനകളുടെ അമരക്കാരനുമായ സ്വാമിയെ വധിക്കാൻ ആസൂത്രണം ചെയ്ത മുഴുവൻ കുറ്റവാളികളേയും ഉടനെ തന്നെ അറസ്റ്റ് ചെയ്യണമെന്നും ഉചിതമായ ശിക്ഷ വാങ്ങി നൽകാൻ പോലീസും സർക്കാരും നടപടി സ്വീകരിക്കണമെന്നും അയ്യപ്പ സേവാ സമാജം ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ ആവശ്യപ്പെട്ടു.

Related Articles

Latest Articles