Wednesday, September 23, 2026

മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ സ്മരണയിൽ രാജ്യം; സദൈവ് അടൽ സമാധിയിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചരമവാർഷികത്തിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ സദൈവ് അടലിൽ സമാധിയിൽ നടന്ന പുഷ്പാർച്ചനയിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു , ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖർ , കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് , ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ , ലോക്സഭാ സ്പീക്കർ ഓം ബിർള തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

ഭാരതീയ ദർശനങ്ങളെ മുറുകെ പിടിച്ച് ഒരു തലമുറയെ ദേശീയതയിലേക്ക് നയിക്കാൻ കാരണക്കാരനായ ക്രാന്തദർശിയാണദ്ദേഹം. ആദർശാത്മക ലളിത ജീവിതം നയിച്ച അടൽ ജി ഭാരതീയ തത്വ ചിന്തകളെ ലോകത്തിന് മുന്നിൽ സമർപ്പിച്ച ധീര പുരുഷനായിരുന്നു. പ്രധാനമന്ത്രി ആയിരുന്നപ്പോൾ രാജ്യത്തെ വികസനത്തിന്റെ കൊടുമുടിയിൽ എത്തിക്കാനുള്ള ദീർഘവീക്ഷണമുളള തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. കാർഗിൽ യുദ്ധ സമയത്ത് രാജ്യത്തിന് ശക്തി പകരുന്ന പ്രഖ്യാപനങ്ങൾ നടത്തിയ അടൽ ജി ഇന്ത്യയുടെ എക്കാലത്തെയും ശക്തനായ പ്രധാനമന്ത്രി ആയിരുന്നു.

Related Articles

Latest Articles