Wednesday, December 31, 2025

ഗാസിയാബാദിൽ ക്ഷേത്രത്തിന് നേരെ ആക്രമണം; ഹിന്ദു പുരോഹിതൻ സ്വാമി നരേശാനന്ദ സരസ്വതിക്ക് കുത്തേറ്റു; ആക്രമണത്തിന് പിന്നിൽ ഭീകരർ?

ഗാസിയാബാദ്: ക്ഷേത്രത്തിന് നേരെ ആക്രമണം. ഹിന്ദു പുരോഹിതൻ സ്വാമി നരേശാനന്ദ സരസ്വതിക്ക് കുത്തേറ്റു. ഗാസിയാബാദിലാണ് സംഭവം പുലർച്ചെ 3.30 ഓടെയായിരുന്നു ആക്രമണമുണ്ടായത്. ക്ഷേത്രത്തിന്റെ മതിൽ ചാടിക്കടന്നാണ് അക്രമികൾ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്. സ്വാമി നരേശാനന്ദ സരസ്വതി അപ്പോൾ നല്ല ഉറക്കത്തിലായിരുന്നു.ഈ സമയത്ത് അകത്ത് കടന്ന അക്രമി സ്വാമിയുടെ കഴുത്തിലും വയറ്റിലുമാണ് കുത്തിയത്.

നിലവിൽ സ്വാമിയെ യശോദ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്വാമിയുടെ സ്ഥിതി വളരെ ഗുരുതരമാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. ബിഹാറിലെ സമഷ്ടിപുരിൽ നിന്നും ഏഴാം തീയതിയാണ് സ്വാമി ഗാസിയാബാദിൽ എത്തിയത്.

യതി നരസിംഹാനന്ദ സരസ്വതിയുടെ ശിഷ്യനാണ് സ്വാമി നരേശാനന്ദ സരസ്വതി. യതി നരസിംഹാനന്ദ സരസ്വതിക്ക് നേരെ നേരത്തെയും വധശ്രമമുണ്ടായിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ ജെയ്ഷെ മുഹമ്മദ് ഭീകരൻ മുഹമ്മദ് ധറിനെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഈ അക്രമത്തിനു പിന്നിലും ഭീകരർ തന്നെയാണ് എന്നാണ് പോലീസ് അനുമാനിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles