Sunday, May 19, 2024
spot_img

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട; മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 101 പവന്‍ സ്വര്‍ണം പിടിച്ചെടുത്തു, കൊടുവള്ളി സ്വദേശി ഉസ്മാന്‍ അറസ്റ്റിൽ

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട. മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 101 പവന്‍ സ്വര്‍ണം കസ്റ്റൻസ് പിടികൂടി. കൊടുവള്ളി സ്വദേശി ഉസ്മാന്‍ വട്ടംപ്പൊയിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. 808 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ബഹ്‌റൈനില്‍ നിന്നുള്ള ഐഎക്‌സ് 474 വിമാനത്തിലെത്തിയതായിരുന്നു ഉസ്മാൻ.

സ്വര്‍ണ മിശ്രിതം മൂന്ന് ക്യാപ്സൂളുകള്‍ ആക്കി മലദ്വാരത്തില്‍ ഒളിപ്പിക്കുകയായിരുന്നു. വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതായി കസ്റ്റംസിന് ഒരു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

സുരക്ഷാ പരിശോധനയ്ക്കിടെ പിടിയിലായ ഉസ്മാന്‍ സ്വര്‍ണം ഇല്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് വിശദമായ പരിശോധനയില്‍ സ്വര്‍ണം ഉള്ളതായി കണ്ടെത്തുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയായിരുന്നു.

Related Articles

Latest Articles