Saturday, September 26, 2026

അട്ടപ്പളത്ത് കാട്ടു തീ ഇനിയും അണക്കാനായില്ല; തീ മലമുകളിലേക്ക് വ്യാപിക്കുന്നു

പാലക്കാട്:വേനല്‍ച്ചൂട് ദിവസങ്ങൾ കഴിയുന്തോറും കൂടിവരികയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിളായി ഇതിനോടകം തന്നെ തീ പിടിത്തം ശക്തമാകുകയാണ്. പാലക്കാട് ജില്ലയില്‍ പല വനമേഖലകളിലെ കാട്ടു തീ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. അട്ടപ്പളത്ത് ശനിയാഴ്ച ഉണ്ടായ തീ താഴ്‌വരയില്‍ നിന്നും ഇപ്പോൾ മലമുകളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ്.

വനംവകുപ്പിന്റെ 40 അംഗ സംഘം ഇന്നലെ രാത്രിയും തീ അണക്കാനുള്ള ശ്രമം നടത്തിയിരുന്നു, പക്ഷെ തീ നിയന്ത്രണവിധേയമായില്ല. കൂടുതല്‍ ഇടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമവും തുടരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

നിലവില്‍ തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത് രണ്ട് സംഘങ്ങളായി തിരിഞ്ഞാണ്. ശനിയാഴ്ച ഉച്ചയോടെയാണ് അട്ടപ്പളത്ത് തീ പിടിത്തമാരംഭിച്ചത്. സൈലന്റ്‌വാലിയോട് ചേര്‍ന്ന പ്രദേശങ്ങളിലും തീ പിടിത്തം ഉണ്ടായി.

Related Articles

Latest Articles