Friday, September 25, 2026

കടുത്ത ചൂടില്‍ കേരളം; ഇന്ന് മുതൽ വേനല്‍മഴയെന്ന് പ്രവചനം

തിരുവനന്തപുരം: ഇന്നുമുതല്‍ വേനല്‍ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിക്കാനാണ് സാധ്യത. കേരളത്തിൽ ചൂട് കൂടിക്കൊണ്ടിരിക്കുന്നു സാഹചര്യമാണ്. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം രൂപപ്പെടും. അതോടെ കേരളത്തിൽ എല്ലായിടത്തും വേനല്‍മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. അന്തരീക്ഷ

തെക്കന്‍കേരളത്തിലാണ് മഴ ലഭിക്കാൻ കൂടുതൽ സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് മഴയുണ്ടായേക്കുമെന്ന് ഐഎംഡി പ്രവചിച്ചു. തിരുവനന്തപുരത്ത് മലയോര മേഖലകളിൽ
ഇന്ന് വൈകീട്ടോടെ മഴക്ക് സാധ്യതയുണ്ട്. കണ്ണൂര്‍, വയനാട് വനമേഖലകളിലും ഇന്ന് മഴ പെയ്തേക്കും.

മലപ്പുറം, പാലക്കാട് ജില്ലകളിലെ അതിര്‍ത്തിയിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ മേഖലയിലും മഴക്ക് സാധ്യതയുണ്ട്.

Related Articles

Latest Articles