Friday, January 9, 2026

പിതൃസഹോദരിയുടെ വിവാഹേതര ബന്ധം ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി 25 ലക്ഷം തട്ടിയെടുക്കാന്‍ ശ്രമം;യുവതിയും കാമുകനും അറസ്റ്റില്‍

ബെംഗളൂരു: പിതൃസഹോദരിയുടെ വിവാഹേതര ബന്ധം ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതിയും പ്രതിശ്രുത വരനും അറസ്റ്റിൽ.ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കെ ഉഷ (25), പ്രതിശ്രുത വരനും വ്യവസായിയുമായ സുരേഷ് ബാബു (28) എന്നിവരെയാണ് ബംഗളൂരു പൊലിസ് അറസ്റ്റ് ചെയ്തത്. ഇരയായ യുവതി ജൂലൈ 16നാണ് ഇതുസംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കിയത്.

അടുത്തിടെ തന്റെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തിയ വീഡിയോ ക്ലിപ്പ് തന്റെ മൊബൈലില്‍ ലഭിക്കുകയും 25 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ തന്റെ ബന്ധുക്കള്‍ക്കും ഭര്‍ത്താവിനും ഇതു അയച്ചു നല്‍കുമെന്നുമുള്ള സന്ദേശം ലഭിച്ചെന്നാണ് യുവതി പൊലിസില്‍ പരാതി നല്‍കിയത്. വീഡിയോ അവളുടെ അനന്തരവള്‍ ഉഷയുടെ മൊബൈല്‍ ഫോണിലും എത്തിയിരുന്നു.

Related Articles

Latest Articles