Sunday, May 19, 2024
spot_img

വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി പ​ണം ത​ട്ടാ​ൻ ശ്ര​മം;കാക്കനാട് നാല് പേർ അറസ്റ്റിൽ

കാക്കനാട്: പു​ര​യി​ട​ത്തി​ൽ മ​ണ്ണ് ലെ​വ​ൽ ചെയ്യു​ന്ന സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി വ​ധ​ഭീ​ക്ഷ​ണി മു​ഴ​ക്കു​ക​യും ഭ​യ​പ്പെ​ടു​ത്തി പ​ണം​ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കാ​ക്ക​നാ​ട് നി​ലം​പ​തി​ഞ്ഞി മു​ഗ​ൾ സ്വ​ദേ​ശി​നിയുടെ പുരയിടത്തിലാണ് വ​ധ​ഭീ​ക്ഷ​ണി മുഴക്കി യുവാക്കൾ അതിക്രമിച്ചു കയറിയത്. സംഭവത്തിൽ ക​ള​മ​ശേ​രി എ​ച്ച്എം​ടി കോ​ള​നി​യി​ൽ ക​ള​പ്പു​ര​ക്ക​ൽ ഷാ​ഹു​ൽ ഹ​മീ​ദ്(35), ക​ള​മ​ശേ​രി തി​ണ്ടി​ക്ക​ൽ സ​നൂ​പ്(33), ആ​ലു​വ പ​ള്ളി​യാം​ക​ര​യി​ൽ ചാ​ള​യി​ൽ സു​നീ​ർ(26), ഏ​ലൂ​ർ കു​റ്റി​കാ​ട്ടു​ചി​റ കോ​ട്ട​പ​റ​മ്പ് ശ​ര​വ​ണ​കു​മാ​ർ(28) എ​ന്നി​വ​രെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതികൾ കാ​ക്ക​നാ​ട് നി​ലം​പ​തി​ഞ്ഞി മു​ഗ​ൾ സ്വ​ദേ​ശി​നിയുടെ അതിക്രമിച്ച് കയറുകയും പു​ര​യി​ട​ത്തി​ൽ മ​ണ്ണ് ലെ​വ​ൽ ചെ​യ്യു​ന്ന​ത് ത​ട​യു​ക​യും, വ​ധ​ഭീ​ക്ഷ​ണി മു​ഴ​ക്കി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. പ്രതികൾ ആ​ലു​വ, ക​ള​മ​ശേ​രി, ഏ​ലൂ​ർ, തൃ​ക്കാ​ക്ക​ര, ഇ​ൻ​ഫോ​പാ​ർ​ക്ക് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ്.

Related Articles

Latest Articles