Monday, September 21, 2026

യുവതിയെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം; റിട്ട. ഡിവൈഎസ്പിയും നടനുമായ വി മധുസൂദനനെ ഇന്ന് ചോദ്യം ചെയ്യും

കൊല്ലം: യുവതിയെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ റിട്ട. ഡിവൈഎസ്പിയും സിനിമാ താരവുമായ വി.മധുസൂദനനെ ഇന്ന് ചോദ്യം ചെയ്യും. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ ബേക്കൽ പോലീസാണ് കേസെടുത്തത്.

കാസർകോട്ട് ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കാനെത്തിയ യുവതിയെ ഹോട്ടൽ മുറിയിൽ വെച്ച് മദ്യം കഴിക്കാൻ നിർബന്ധിക്കുകയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതി. ഐപിസി 354 പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്. തൃക്കരിപ്പൂർ സ്വദേശിയായ വി.മധുസൂദനൻ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സംഭവത്തിൽ യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

Related Articles

Latest Articles