Wednesday, May 15, 2024
spot_img

ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ എത്തിച്ച യുവതിക്കെതിരെ പീഡനശ്രമം; റിപ്പോർട്ട്‌ തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തൃശ്ശൂർ: ആത്മഹത്യക്ക് ശ്രമിച്ച് അത്യാസന്ന നിലയിൽ ആശുപത്രിയിൽ എത്തിച്ച യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മെഡിക്കൽ കോളേജിലെ മേലുദ്യോഗസ്ഥനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകാൻ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

കേസിലെ പ്രതി കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെ താത്കാലിക ജീവനക്കാരൻ ദയലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
ആത്മഹത്യക്ക് ശ്രമിച്ച് അത്യാസന്ന നിലയിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധ ചികിത്സക്കായി തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴാണ് പീഡനശ്രമം നടന്നത്. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles