Friday, May 3, 2024
spot_img

ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം;52 ലക്ഷം രൂപയുടെ സ്വർണ്ണവുമായി ഷംസുദ്ദീൻ അറസ്റ്റിൽ

മലപ്പുറം:കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച വില്ല്യാപ്പള്ളി സ്വദേശി ഷംസുദ്ദീൻ അറസ്റ്റിൽ.പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 52 ലക്ഷം രൂപ വില വരുമെന്ന് പോലീസ് അറിയിച്ചു.

അബുദാബിയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിലാണ് ഷംസുദ്ദീൻ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനകൾക്ക് ശേഷം പുറത്തിറങ്ങിയ ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം കാറിൽ പോകുന്നതിനിടെയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് ലഗേജ് ഉൾപ്പെടെ പരിശോധിച്ചെങ്കിലും സ്വർണ്ണം കണ്ടെത്താൻ കഴിഞ്ഞില്ല. പ്രാഥമിക ചോദ്യം ചെയ്യലിൽ സ്വർണമില്ലെന്നാണ് ഷംസുദ്ദീൻ പറഞ്ഞത്. എന്നാൽ ആശുപത്രിയിലെത്തിച്ച് നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് നാല് ക്യാപ്‌സൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മിശ്രിതം കണ്ടെത്തിയത്.സംഭവത്തിൽ ഷംസുദ്ദീനെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles