Saturday, April 20, 2024
spot_img

കാശിയുടെയും തമിഴ്‌നാടിന്റെയും പുരാതന സംസ്‌കാരങ്ങളുടെ സംഗമഭൂമിയായി വാരാണസി; ചരിത്രത്താളുകളിൽ മറച്ചുവയ്ക്കപ്പെട്ട സാംസ്കാരിക വിനിമയത്തിന് മോദി പുനർജ്ജന്മം നൽകിയെന്ന് ഇളയ രാജ; ദ്രാവിഡ രാഷ്ട്രീയത്തിന്റെ വ്യാജപ്രചാരങ്ങളെ അതിജീവിച്ച് ചരിത്ര സത്യങ്ങൾ പുറത്ത്

വാരാണസി: ഉത്തരേന്ത്യയും തമിഴ് സംസ്ക്കാരവും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്ക്കാരിക വിനിമയത്തിന് കാശി തമിഴ് സംഗമം പുനഃസംഘടിപ്പിക്കുക വഴി പ്രധാനമന്ത്രി നരേന്ദ്രമോദി പുനർജന്മമേകിയെന്ന് ഇളയരാജ. കാശി തമിഴ് സംഗമം ഉദ്‌ഘാടനവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാടും വാരണാസിയും തമ്മിലുള്ള പഴയ ബന്ധങ്ങള്‍ ആഘോഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമായി നടത്തുന്ന ഒരു മാസത്തെ പരിപാടിയാണിത്. തമിഴ്‌നാട്ടില്‍നിന്നും 2500ലധികം പ്രതിനിധികളാണ്‌ വാരാണസിയിലേക്ക് എത്തിച്ചേരുന്നത്‌. ഇവര്‍ സെമിനാറുകളില്‍ പങ്കെടുക്കുകയും സമാനതൊഴിലും താല്‍പര്യങ്ങളുമുള്ള തദ്ദേശീയരുമായി സംവദിക്കുകയും ചെയ്യും.

കൈത്തറി, കരകൗശലവസ്തുക്കള്‍, പുസ്തകങ്ങള്‍, ഡോക്യുമെന്ററികള്‍, കലാരൂപങ്ങള്‍, ഭക്ഷണരീതികള്‍ ചരിത്രം, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയുടെ ഒരു മാസം നീളുന്ന പ്രദര്‍ശനങ്ങള്‍ വാരാണസിയിലുണ്ടാകും. ഐഐടി മദ്രാസ്, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി എന്നിവയാണ് പരിപാടിയുടെ സംഘാടകര്‍. ബനാറസിലെ ആംഫി തിയേറ്റർ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ തിരുക്കുറൾ, കാശി-തമിഴ് സംസ്കാരം എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രകാശനവും മോദി നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു. തമിഴ്നാട്ടിലെ മാതാ ക്ഷേത്രങ്ങളിലെ മഠാധിപന്മാരെ പ്രധാനമന്ത്രി ആദരിക്കുകയും ചെയ്തു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഗവർണർ ആനന്ദി ബെൻ പട്ടേൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

തമിഴ്നാടിന്റെ സംസ്കാരവും പാരമ്പര്യവും ഉയർത്തിക്കാട്ടുന്ന പ്രദർശനവും സംഗമത്തിന്റെ ഭാഗമായി നടക്കും. സംഗമത്തിന്റെ ഭാഗമായി 51 സാസ്കാരിക പരിപാടികളും സംഘടിപ്പിക്കും. തപണ്ഡിതന്മാർ,​ വ്യാപാരികൾ,​ കരകൗശല വിദഗ്ദ്ധർ തുടങ്ങിയവർക്ക് അവരവരുടെ അറിവ്,​ സംസ്കാരം എന്നിവ പങ്കിടാനുള്ള അവസരവും സംഗമമൊരുക്കും. ഇരു പ്രദേശങ്ങളിലെയും കൈത്തറി,​ കരകൗശല വസ്തുക്കൾ,​ പുസ്തകങ്ങൾ,​ ഡോക്യുമെന്ററികൾ,​ പാചകരീതികൾ,​ കലാരൂപങ്ങൾ,​ ചരിത്രം,​ വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയുടെ പ്രദർശനവും നടക്കും. കാശി തമിഴ് സംഗമത്തിന് മാറ്റു കൂട്ടി സംഗീത സംവിധായകൻ ഇളയ രാജയുടെ ഗാനാലാപനവും ശ്രദ്ധേയമായി

Related Articles

Latest Articles