കോട്ടയം : ഒട്ടുപാൽ മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേരെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഉള്ളനാട് മാരിപ്പുറത്ത് വീട്ടിൽ അജീഷ് അബ്രഹാം (38), ഈരാറ്റുപേട്ട നടക്കൽ ചായിപ്പറമ്പ് വീട്ടിൽ ശിഹാബ് (38) എന്നിവരാണ് കേസിൽ അറസ്റ്റിലായത്. പൂവരണി കള്ളിവയലിൽ ജോസ് ജോർജിന്റെ റബർ തോട്ടത്തിലെ ഷെഡിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഇവർ ഒട്ടുപാൽ മോഷ്ടിക്കാൻ ശ്രമിച്ചത്. എന്നാൽ മോഷണ ശ്രമം ഉടമസ്ഥൻ കണ്ടതോടെ ഇവർ ഓടി രക്ഷപ്പെട്ടു.
ജോസ് ജോർജിന്റെ പരാതിയെ തുടർന്ന് പാലാ പൊലീസ് കേസെടുക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ പിടിയിലാവുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷനിൽ ഇവർക്കെതിരെ വേറെയും മോഷണ കേസുകൾ നിലവിലുണ്ട്.

