കോഴിക്കോട്: പീഡനശ്രമം നടത്തിയെന്ന കേസിൽ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് വനിതാ സെൽ പോലീസാണ് കണ്ണൂർ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ഖാസിക്കെതിരെ കേസെടുത്തത്.
രണ്ട് വർഷം മുമ്പ് മലപ്പുറം പരപ്പനങ്ങാടിയിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതി. ഐ.പി.സി. 376, 506 എന്നീ വകുപ്പുകൾ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
എന്നാല്‍ തന്നോടുള്ള വ്യക്തിവൈരാഗ്യം മൂലമാണ് യുവതി ഇത്തരത്തിലൊരു പരാതി നല്കിയിരിക്കുന്നതെന്നാണ് ഖാസിയുടെ വാദം. യുവതിയുടെ കുടുംബ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച ഖാസിയുമായി യുവതി തെറ്റിയെന്നും ഇതേ തുടർന്നാണ് പരാതി നൽകിയതെന്നുമാണ് ഖാസി വാദിക്കുന്നത്.

