Monday, September 28, 2026

വമ്പന്‍ ഓഫറുമായി ഇന്‍ഡിഗോ രംഗത്ത്


മുംബൈ: ബജറ്റ് എയര്‍ലൈന്‍സായ ഇന്‍ഡിഗോ വമ്പന്‍ ഓഫറുമായി രംഗത്ത്. ഡിസ്‌ക്കൗണ്ട് നിരക്കില്‍ ടിക്കറ്റുകള്‍ 999 രൂപ മുതല്‍ ലഭിക്കും. 10 ലക്ഷം സീറ്റുകളാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. ഈ വ്യാഴാഴ്ച ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

ഈ മാസം 27 മുതല്‍ സെപ്റ്റംബര്‍ 28 വരെ ടിക്കറ്റില്‍ യാത്ര ചെയ്യാം. അന്താരാഷ്ട്ര യാത്രകള്‍ക്ക് 3,499 രൂപയിലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്. ഇന്‍ഡിഗോയുടെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles