തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍ വീട്) പി. ശേഖരന്‍ നായര്‍ (89) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം. രാവിലെ 9 മണിക്ക് കാലടി കരയോഗത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം, സംസ്‌കാര ചടങ്ങുകള്‍ 10.30-ഓടെ തൈക്കാട് ശാന്തികവാടത്തില്‍ നടന്നു.

