Thursday, April 18, 2024
spot_img

ഭക്തമനസുകൾക്ക് സായുജ്യം; ഈ കൊല്ലത്തെ ആറ്റുകാൽ പൊങ്കാലയ്ക്ക് പരിസമാപ്തി; വീടുകളില്‍ പൊങ്കാലയിട്ട് ഭക്തര്‍

ആറ്റുകാലമ്മയുടെ (Attukal Pongala) അനുഗ്രഹം തേടി ലക്ഷക്കണക്കിനു ഭക്തർ വീട്ടുമുറ്റങ്ങളിൽ പൊങ്കാലയർപ്പിച്ചു. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് പകർന്നെടുത്ത അ​ഗ്നി പണ്ഡാര അടുപ്പിലേക്ക് മേൽശാന്തി തെളിയിച്ചതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. രാവിലെ 10.20 ന് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാലയുടെ (Pongala) ചടങ്ങുകൾ ആരംഭിച്ചത്. ഉച്ചയ്ക്ക് 1.20ന് പൊങ്കാല നിവേദിച്ചതോടെ ചടങ്ങുകൾ പൂർത്തിയായി.

രാത്രി 10.30 നാണ് പുറത്തെഴുന്നള്ളത്ത് ആരംഭിക്കുക. വെൺകൊറ്റക്കുട, ആലവട്ടം, വെഞ്ചാമരം തുടങ്ങിയവയുടെയും താലപ്പൊലി, സായുധ പൊലീസ് എന്നിവയുടെയും അകമ്പടിയോടെയാണ് പുറത്തെഴുന്നള്ളത്ത്. രാത്രി കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഇത്തവണ ആറ്റുകാലമ്മയ്ക്ക് പൊങ്കാല നിവേദ്യം സമര്‍പ്പിച്ചത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 1200ല്‍ അധികം പൊലീസുകാര്‍, നഗരസഭാ ജീവനക്കാര്‍, വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഫയര്‍ഫോഴ്സ് അധികൃതര്‍ തുടങ്ങിയവര്‍ നിലയുറപ്പിച്ചിരുന്നു.

നിലവില്‍ കൊവിഡ് വ്യാപനം കുറയുകയാണെങ്കിലും ജനക്കൂട്ടമെത്തിയാല്‍ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് പണ്ടാര അടുപ്പിൽ മാത്രം പൊങ്കാല മതിയെന്ന് ട്രസ്റ്റ് തീരുമാനിച്ചത്.

Related Articles

Latest Articles