Sunday, April 28, 2024
spot_img

മേൽശാന്തി കോവിഡ് നിരീക്ഷണത്തിൽ; തന്ത്രി നട തുറന്നു, ശബരിമലയിൽ ഇനി മകരവിളക്ക് ഉത്സവകാലം

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. മേല്‍ശാന്തി കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ തന്ത്രി കണ്ഠര് രാജീവരാണ് നടതുറന്ന് പൂജകള്‍ ചെയ്യുന്നത്. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. നാളെ രാവിലെ 5 ന് നടതുറന്ന് പതിവ് പൂജകള്‍ ആരംഭിക്കും.

അതേസമയം ശബരിമല മേൽശാന്തി വി കെ ജയരാജ് നമ്പൂതിരി കൊറോണ നിരീക്ഷണത്തിൽ പ്രവേശിച്ചു. മേൽശാന്തിയുമായി സമ്പർക്കത്തിൽ വന്ന 3 പേർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. അദ്ദേഹം സന്നിധാനത്ത് തന്നെ തുടരും. മേൽശാന്തി ഉൾപ്പെടെ 7 പേരാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. എന്നാൽ നിത്യ പൂജകകൾക്ക് മുടക്കമുണ്ടാവില്ല. ഇന്ന് നട തുറക്കുന്നതിന് മുന്നോടിയായി ഇന്നലെ നടത്തിയ റാപ്പിഡ് പരിശോധനയിൽ സന്നിധാനത്ത് വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു. സന്നിധാനം കണ്ടൈൻമെന്റ് സോൺ ആക്കണമെന്ന് ശുപാർശ നൽകി. സന്നിധാനം മെഡിക്കൽ ഓഫീസറാണ് സർക്കാരിന് ശുപാർശ നൽകിയിരിക്കുന്നത്. തീർത്ഥാടനം സംബന്ധിച്ച അന്തിമ തീരുമാനം സർക്കാർ തീരുമാനത്തിന് ശേഷം എടുക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ പ്രതികരിച്ചു.

ശബരിമലയിലെ നാളത്തെ ചടങ്ങുകള്‍

പുലര്‍ച്ചെ 4 മണിക്ക് പള്ളി ഉണര്‍ത്തല്‍
5.00 – നട തുറക്കല്‍
5.05 – അഭിഷേകം
5.30 – ഗണപതി ഹോമം
6 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം
7.30 -.ഉഷപൂജ
7.45 -ബ്രഹ്മരക്ഷസ് പൂജ
8.00 – ഉദയാസ്തമന പൂജ
9 മണി മുതല്‍ 11 മണി വരെ നെയ്യഭിഷേകം
11.45 -25 കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12.30 – ഉച്ചപൂജ
1.00- ക്ഷേത്രനട അടയ്ക്കല്‍
വൈകിട്ട് 4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 – ദീപാരാധന
6.45 മുതല്‍ പടിപൂജ
8.30 – അത്താഴപൂജ
8.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 9 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും

Related Articles

Latest Articles