Tuesday, May 14, 2024
spot_img

ആറ്റുകാൽ പൊങ്കാല ; നഗരസഭയുടെ ഭാഗത്ത് നിന്നുള്ള 5.16 കോടി രൂപയുടെ പ്രവർത്തനങ്ങൾ വ്യക്തമാക്കി മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് നഗരസഭയുടെ ഭാഗത്ത് നിന്ന് 5.16 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തിയെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. ശുചികരണ പ്രവർത്തനത്തിനായി 1 കോടി രൂപ മാറ്റി വച്ചിട്ടുണ്ടെന്നും അറിയിച്ചു. സീറോ ബജറ്റ് പ്രവർത്തനമാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് നഗരത്തിൽ എത്തുന്നവർക്ക് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കും. നഗരത്തിലെ എല്ലാ കടകളിലും സ്ത്രീകൾക്കായുള്ള സൗകര്യ സംവിധാനമൊരുക്കാൻ വ്യാപാര വ്യവസായി സമിതിയുമായി ചർച്ച നടത്തിയെന്നും അറിയിച്ചു .

അന്നദാനം നടത്താൻ ഉദ്ദേശിക്കുന്നവർ നഗരസഭയിലെ ആപ്പ് വഴി രജിസ്ട്രേഷൻ നടത്തണമെന്നും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നും അറിയിച്ചു. പൊങ്കാല ഇട്ടതിന് ശേഷം മാലിന്യങ്ങൾ അന്ന് രാത്രി തന്നെ നീക്കം ചെയ്യും. നഗരസഭ സംവിധാനത്തിന് പുറമെ വിവിധ സന്നദ്ധ സംഘടനകൾ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. പൊങ്കാലയ്ക്ക് വരുന്നവർ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്നും അടുപ്പുകൾ തമ്മിൽ അകലം പാലിക്കണമെന്നും അറിയിച്ചു. താപനില കൂടുന്ന സാഹചര്യമായതിനാൽ മുൻകരുതലുകൾ എടുക്കാനും കുട്ടികളെയും പ്രായമായവരെയും കൂടുതൽ ശ്രദ്ധിക്കണമെന്നും അറിയിച്ചു. കുടിവെള്ള വിതരണത്തിന് നഗരസഭയുടെ 25 വാഹങ്ങൾ ഉണ്ടാകും പൊങ്കാല വയ്ക്കാൻ ഉപയോഗിച്ച കല്ലുകൾ പൊങ്കാല ഇട്ട സ്ഥലങ്ങളിൽ തന്നെ സൂക്ഷിക്കാനും പിന്നീട് .കല്ലുകൾ ഭാവന പദ്ധതിക്കായി ഉപയോഗിക്കുമെന്നും അറിയിച്ചിട്ടുണ്ട്

Related Articles

Latest Articles