Saturday, October 3, 2026

ആറ്റിങ്ങലിൽ എ.ടി.എം കൗണ്ടറിന് തീപിടിച്ചു ; അഗ്നിശമന സേനയുടെ പെട്ടന്നുള്ള ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഫെഡറൽ ബാങ്കിന്റെ എ.ടി.എം കൗണ്ടറിന് തീപിടിച്ചു. എ.ടി.എം കൗണ്ടറിനുള്ളിൽ നിന്ന് പുക ഉയരുകയും തുടർന്ന് ഫയർ അലാറം അടിക്കുകയായിരുനെന്നാണ് പോലീസ് അറിയിച്ചത്. ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

എ.ടി.എം കൗണ്ടറിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നോക്കിയപ്പോഴാണ് തീപ്പടരുന്നത് കണ്ടത്. ഉടൻ തന്നെ ഇവർ പോലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അഗ്നിശമന സേന എ.ടി.എം കൗണ്ടറിനുള്ളിലെ തീ അണച്ചതിനാൽ മറ്റെങ്ങും  തീ പടർന്നില്ല

Related Articles

Latest Articles