Thursday, October 29, 2026

ആങ് സാൻ സൂ ചിയ്ക്ക് മാപ്പു നൽകി മ്യാൻമർ പട്ടാള ഭരണകൂടത്തിന്റെ പ്രഹസനം ; സൂ ചി നിലവിലുള്ള വീട്ടു തടങ്കലിൽ തന്നെ തുടരും

യാങ്കൂൺ : മ്യാൻമറിൽ ഏകാന്ത തടവിലാക്കിയിരുന്ന മുൻഭരണാധികാരി ആങ് സാൻ സൂ ചിയ്ക്ക് മാപ്പു നൽകുന്നുവെന്ന് മ്യാൻമർ ഭരണകൂടം അറിയിച്ചു. ബുദ്ധമത ആഘോഷങ്ങളുടെ ഭാഗമായി 7000 തടവുകാർക്ക് പൊതുമാപ്പു നൽകുന്നതിന്റെ ഭാഗമായാണ് സൂ ചിയ്ക്കും മാപ്പു നൽകുന്നതെന്നാണ് റിപ്പോർട്ട്. 33 വർഷം വരെ തടവു ലഭിക്കാവുന്ന 19 കുറ്റകൃത്യങ്ങളാണ് സൂ ചിയ്‌ക്കെതിരെ ചുമത്തിയിരുന്നത്. ഇതിൽ അഞ്ചെെണ്ണത്തിനാണ് മാപ്പ് നൽകിയിരിക്കുന്നത്.14 ക്രിമിനിൽ കേസുകൾ സൂ ചിക്കെതിരെ നിലനിൽക്കും. മാപ്പ് നൽകുന്നതിലൂടെ സൂ ചിയുടെ ശിക്ഷാ കാലാവധിയിൽ ആറു വർഷം കുറയും. സൂ ചി നിലവിലുള്ള വീട്ടു തടങ്കലിൽ തുടരുമെന്നാണ് സൂ ചിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. സൂ ചിയ്‌ക്കൊപ്പം അവർ ഭരിച്ചിരുന്ന കാലയളവിൽ മ്യാൻമർ പ്രസിഡന്റായി സേവനമനുഷ്ഠിച്ച വിൻ മിന്റിനും മാപ്പു നൽകും.

2021 ഫെബ്രുവരി 1നു പട്ടാളഅട്ടിമറി നടന്ന ദിവസം മുതൽ സൂ ചി ഏകാന്തതടവിലാണ്. കഴിഞ്ഞ ആഴ്ച അവരെ ജയിലിൽ നിന്ന് പട്ടാള ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള വീട്ടിലേക്ക് മാറ്റിയിരുന്നു. 1991ലെ നൊബേൽ ജേതാവായ സൂ ചിക്കെതിരെ അഴിമതി,രാജ്യദ്രോഹം അടക്കമുള്ള കേസുകളാണു പട്ടാളഭരണകൂടം ചുമത്തിയിട്ടുള്ളത്.

Related Articles

Latest Articles