Friday, April 26, 2024
spot_img

ഓസ്‌ട്രേലിയയിൽ ആണവ ഉപകരണം ട്രക്ക് യാത്രയ്ക്കിടെ തെറിച്ചു പോയി;ബട്ടൺസ് വലിപ്പമുള്ള ഉപകരണത്തിനായി അരിച്ചുപെറുക്കിയത് 660 കി.മീ!!;
തിരച്ചിൽ തുടരുന്നു

പെർത്ത് : ട്രക്കിൽ കൊണ്ടുപോകുന്നതിനിടെ ബട്ടൺസ് വലിപ്പം മാത്രമുള്ള ആണവ വികിരണ ശേഷിയുള്ള സീഷ്യം 137 അടങ്ങിയ ലഘുഉപകരണം തെറിച്ചു പോയി. കളഞ്ഞു പോയ ഉപകരണത്തിനായി ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിപുലമായ തിരച്ചിൽ ആരംഭിച്ചു. ന്യൂമാനിലെ റയോ ടിന്റോ ഇരുമ്പ് ഖനിയിൽ നിന്ന് 1400 കിലോമീറ്റർ അകലെ പെർത്ത് നഗരത്തിലെ സ്റ്റോറിലേക്കു കൊണ്ടുപോകുന്നതിനിടെയായാണ് ഉപകരണം നഷ്ടമായത്.

ആണവ വികിരണം പുറപ്പെടുവിക്കുന്ന വസ്തുക്കൾ കണ്ടെത്താനുള്ള ഡിറ്റക്ടറുകൾ ഉൾപ്പെടെ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഇപ്പോൾ തന്നെ 660 കിലോമീറ്ററോളം റോഡ് അരിച്ചു പെറുക്കി കഴിഞ്ഞു. ഓസ്ട്രേലിയൻ സൈന്യം, ആണവ വകുപ്പ്, വിവിധ പൊലീസ് ഏജൻസികൾ തുടങ്ങിയവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.

ഉപകരണം മറ്റേതെങ്കിലും വാഹനത്തിന്റെ ടയറിൽ ഉടക്കി ദൂരെക്കെവിടെയെങ്കിലും പോകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

ഉപകരണം കയ്യിലെടുക്കുകയോ സമീപത്ത് ഏറെനേരം കഴിയുകയോ ചെയ്യുന്നവർക്ക് ത്വക്‌രോഗവും ദഹന, പ്രതിരോധ വ്യവസ്ഥകളിൽ പ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ദീർഘകാലം ഇതുമായി സമ്പർക്കം നടത്തിയാൽ കാൻസറിനു കാരണമാകാം. ഉപകരണം പുറപ്പെടുവിക്കുന്ന വികിരണശേഷി 24 മണിക്കൂറിനുള്ളിൽ 10 എക്സ്റേയ്ക്കു സമാനമാണ്.

Related Articles

Latest Articles