Monday, April 29, 2024
spot_img

ഹാക്കിങ് ശ്രമങ്ങൾക്ക് പ്രതിരോധ മതിൽ കെട്ടി പ്രതിരോധ മന്ത്രാലയം; എല്ലാ കമ്പ്യൂട്ടറുകളിലും മായ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്യും

സര്‍ക്കാര്‍ കമ്പ്യൂട്ടര്‍ ശൃംഖല ലക്ഷ്യമിട്ട് മാല്‍വെയര്‍, റാന്‍സം വെയര്‍ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിൽ സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മായ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഉബുണ്ടു അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മായ ഒഎസ് ഡിആര്‍ഡിഒ, സി-ഡാക്, എന്‍ഐസി തുടങ്ങിയ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സംയുക്ത സഹകരണത്തിൽ പ്രതിരോധമന്ത്രലായമാണ് വികസിപ്പിച്ചത്. ഒഎസ് പരീക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ കമ്പനികളുടെയും അക്കാദമിക സ്ഥാപനങ്ങളുടേയും സഹകരണമുണ്ടായിരുന്നു.

പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള എല്ലാ കമ്പ്യൂട്ടറുകളിലും മായ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് നിര്‍ദേശം നൽകി. ചക്രവ്യൂഹ് എന്ന പേരില്‍ ഒരു ആന്റി മാല്‍വെയര്‍, ആന്റി വൈറസ് സോഫ്റ്റ് വെയര്‍ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിലൂടെ ഹാക്കിങ് ശ്രമങ്ങൾക്ക് തടയിടാനാകും. നാവിക സേന ഇതിനകം മായ ഓഎസിന് അംഗീകാരം നല്‍കിയിട്ടുണ്ട്. കരസേനയും വ്യോമസേനയും ഇത് വിലയിരുത്തി വരികയാണ്.

Related Articles

Latest Articles