Wednesday, September 23, 2026

ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസ്; പ്രതികള്‍ പിടിയില്‍

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍. പു​ത്ത​ന്‍പാ​ലം വ​യ​ല്‍ നി​ക​ത്തി​യ വീ​ട്ടി​ല്‍ ആ​ന​ന്ദ്, ശ​ര​ണ്‍ എ​ന്നി​വ​രെ​യാ​ണ് പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ത്ത​ന്‍പാ​ല​ത്ത് ​വ​ച്ച്‌ ഓ​ട്ടോ​യി​ല്‍ വ​ന്ന വി​ള​വൂ​ര്‍ക്ക​ല്‍ സ്വ​ദേ​ശി ശ്യാ​മി​നെ ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നു.

ശ്യാ​മി​നോ​ടു​ള്ള മു​ന്‍ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. സം​ഭ​വം ന​ട​ന്ന സ​മ​യം പു​ത്ത​ന്‍പാ​ലം പി​ക്ക​റ്റ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ച്ച​തി​നെ​തു​ട​ര്‍ന്ന് കൂ​ടു​ത​ല്‍ പോ​ലീ​സ് എ​ത്തി ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ശം​ഖും​മു​ഖം എ.​സി.​പി ഡി.​കെ. പൃ​ഥി​രാ​ജി​ന്റെ നി​ര്‍ദേ​ശപ്രകാരം പേ​ട്ട എ​സ്.​എ​ച്ച്‌.​ഒ റി​യാ​സ് രാ​ജ, എ​സ്.​ഐ ര​തീ​ഷ്‌, എ.​എ​സ്.​ഐ വി​നോ​ദ്, സി.​പി.​ഒ​മാ​രാ​യ രാ​ജാ​റാം, ഷ​മി, വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

Related Articles

Latest Articles