Sunday, June 2, 2024
spot_img

രാജ്യത്ത് ഇന്ന് ആശ്വാസം; കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി, സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചേക്കും

ദില്ലി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2483 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാലും നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചേക്കും. നിലവിലെ കണക്ക് പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം 4,30,84,91 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണം 30 ആയി. ഇതോടെ കോവിഡ് മൂലം മരണം 5,22,223 ആയി.

രാജ്യത്ത് ആകെ രോഗബാധിതരുടെ 0.04 ശതമാനം സജീവ കേസുകൾ മാത്രമാണ് രാജ്യത്തുള്ളത്. 98.75 ശതമാനമാണ് രോഗമുക്തി നിരക്ക്. രോഗവ്യാപനം കൂടുന്നതിനാൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും. കർണ്ണാടക, ഛത്തീസ്ഗഢ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ പൊതുവിടങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.

നാളെ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് അവലോകന യോഗം ചേരും. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിമാരുടെ യോഗം കൂടുന്നത്. വെർച്ച്വലായുള്ള യോഗത്തിൽ നിയന്ത്രണങ്ങൾ സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ യോഗത്തിൽ സെമിനാർ സംഘടിപ്പിക്കും.

Related Articles

Latest Articles