Sunday, June 16, 2024
spot_img

സന്ദര്‍ശിച്ച പ്രൊഫൈലുകളിലേക്ക് ഓട്ടോമാറ്റിക്കായി സൗഹൃദ അഭ്യർത്ഥന;ആശങ്കയിൽ ഉപയോക്താക്കൾ,തകരാറ് പരിഹരിച്ചതായി ഫേസ്ബുക്ക്‌

ദില്ലി: സന്ദര്‍ശിച്ച പ്രൊഫൈലുകളിലേക്ക് വ്യക്തികൾ അറിയാതെ തന്നെ സൗഹൃദ അഭ്യർത്ഥന സന്ദേശം.ഉപയോക്താക്കൾ അറിയാതെ തന്നെ സന്ദേശം പോകാൻ തുടങ്ങിയതിനെ തുടർന്ന് ജനങ്ങൾ ഒന്നടങ്കം അങ്കലാപ്പിലായി. സ്വകാര്യത സംബന്ധിച്ച് ഫേസ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശനത്തോടെയായിരുന്നു മിക്ക ആളുകളും ആശങ്ക പ്രകടിപ്പിച്ചത്.ആന്‍ഡ്രോയിഡ് അതോറിറ്റി പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് മറ്റൊരാളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്ന യൂസറില്‍ നിന്നും ആ പ്രൊഫൈലിലേക്ക് ഓട്ടോമാറ്റിക്കായി സുഹൃത് അഭ്യത്ഥന പോവുകയായിരുന്നു.

യൂസറുടെ സ്വകാര്യത വിട്ടുവീഴ്ച ചെയ്യുന്നതായിരുന്ന ഫേസ്ബുക്കിന്‍റെ തകരാറെന്നായിരുന്നു രൂക്ഷമായി ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ ബഗ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ തന്നെ തകരാറ് പരിഹരിച്ചുവെന്നാണ് ഫേസ്ബുക്ക് സംഭവത്തേക്കുറിച്ച് പ്രതികരിക്കുന്നത്. തകരാറ് പരിഹരിച്ചുവെന്നും ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുന്നതായും ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കിയിട്ടുണ്ട്.

Related Articles

Latest Articles