Thursday, May 23, 2024
spot_img

കര്‍ണാടകയിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കട്ടെ’ തെരെഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കര്‍ണാടക തെരെഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.തന്റെ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി കോൺഗ്രസിനെ അഭിനന്ദിച്ചത്.കര്‍ണാടകയിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി കോൺഗ്രസ് എംഎൽഎമാരുടെ യോഗം നാളെ നടക്കും. ഡികെ ശിവകുമാറിനും സിദ്ധരാമയ്യക്കുമാണ് സാധ്യത.

അതേസമയം തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നതായും നരേന്ദ്ര മോദി വ്യതമാക്കി. വരും കാലങ്ങളിൽ കൂടുതൽ ഊർജസ്വലതയോടെ കർണ്ണാടകയെ സേവിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.

Related Articles

Latest Articles