Sunday, June 16, 2024
spot_img

നാഷണലിസം ഉപയോഗിക്കരുത് നാഷണാലിറ്റി മതി : മോഹന്‍ ഭാഗവത്

റാഞ്ചി : ദേശീയത എന്ന വാക്ക് ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ജാര്‍ഖണ്ഡിലെ മൊറാബാദിയിലുള്ള മുഖര്‍ജി സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെയാണ് പ്രവര്‍ത്തകര്‍ക്ക് മോഹന്‍ ഭാഗവത് നിര്‍ദേശം നല്‍കിയത്.യു.കെയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുമായുള്ള യോഗമാണ് ഇവിടെ നടന്നത്.ദേശീയത എന്ന പദം ഉപയോഗിക്കരുത്. രാഷ്ട്രം, പൗരത്വം തുടങ്ങിയ പദങ്ങളാണ് പകരം ഉപയോഗിക്കേണ്ടതെന്ന് അദേഹം പ്രവര്‍ത്തകരോട് പറഞ്ഞു. മതമൗലിക വാദങ്ങള്‍ കാരണം രാജ്യത്ത് നിരവധി കുഴപ്പങ്ങള്‍ ഉണ്ടാകുന്നുണ്ട്.

എന്നാല്‍ വൈവിധ്യങ്ങള്‍ക്കിടയിലും ഹിന്ദു എന്ന പദത്തില്‍ എല്ലാ ഇന്ത്യക്കാരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആരുടെയും അടിമയാകുകയോ ആരെയും അടിമയാക്കുകയോ ചെയ്യുകയില്ലെന്നതാണ് ഇന്ത്യയുടെ നയം.എല്ലാവരേയും ഒന്നിപ്പിക്കുന്നതാണ് ഇന്ത്യന്‍ സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. ലോകരാജ്യങ്ങളുടെ നേതൃസ്ഥാനത്ത് ഇന്ത്യയെ എത്തിക്കുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും ഭഗവത് വ്യക്തമാക്കി.

ലോകരാജ്യങ്ങളുടെ നേതൃസ്ഥാനത്ത് ഇന്ത്യയെ എത്തിക്കുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും ഭാഗവത് വ്യക്തമാക്കി. ഇന്ത്യ ഉറപ്പായും നേതൃത്വത്തിലേക്കെത്തും. ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യ വളരുകയാണെങ്കില്‍ അത് ലോകത്തിന് ഗുണം മാത്രമേ ഉണ്ടാക്കുകയുള്ളുവെന്നും ഭാഗവത് പറഞ്ഞു.

Related Articles

Latest Articles