Sunday, May 26, 2024
spot_img

ട്രംപിന്റെ വരവില്‍ നാലടി പൊക്കമുള്ള പുതിയ മതില്‍ ഉയര്‍ന്നു

അഹമ്മദാബാദ് : അടുത്ത ആഴ്ചയോടെ അഹമ്മദാബാദില്‍ എത്തുന്ന അമേരിക്കന്‍ പ്രസിഡന്റിനെ വരവേല്‍ക്കാന്‍ നഗരത്തില്‍ ഒരു മതില്‍ കൂടി ഉയര്‍ന്നു. ‘നമസ്‌തേ ട്രംപ്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 24ന് മോത്തേരാ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടുന്നതിനുമായാണ് ട്രംപ് എത്തുന്നത്.മതില്‍ ഉയര്‍ത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.എന്നാല്‍ ട്രംപിന്റെ വരവിനും ഏറെ മുന്‍പുതന്നെ ഈ മതിലുകള്‍ കെട്ടാന്‍ തീരുമാനിച്ചിരുന്നതായി അഹമ്മദാബാദ് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.തന്നെ സ്വീകരിക്കാന്‍ ഏകദേശം 70 ലക്ഷം ജനങ്ങള്‍ തെരുവുകളിലും മോത്തേരാ സ്റ്റേഡിയത്തിലുമായി അണിനിരക്കും എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ സെന്‍സസ് വിവരം അനുസരിച്ച് അഹമ്മദാദിലെ ജനസംഖ്യ 50 ലക്ഷം മാത്രമാണ്.

എന്നാല്‍ 10 വര്‍ഷം മുന്‍പ് നടത്തിയ ജനസംഖ്യാ കണക്കെടുപ്പ് ഇപ്പോള്‍ ബാധകമല്ലെന്നും, സ്ഥലത്തേക്ക് 70 ലക്ഷം ജനങ്ങള്‍ വരെ എത്തുമെന്നും വിമര്‍ശകര്‍ പറയുന്നുണ്ട്.22 കിലോമീറ്റര്‍ സഞ്ചരിച്ച് എയര്‍പോര്‍ട്ടില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് എത്തുന്ന ട്രംപിനെ കാണാന്‍ ഒരു ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു എന്നും വിവരമുണ്ട്. അഹമ്മദാബാദിന്റെ തെരുവോരങ്ങളിലാണ് ഇവര്‍ അണിനിരക്കുക. അമേരിക്കയിലേക്ക് മോദിയെ സ്വീകരിച്ചുകൊണ്ട് ട്രംപ് നടത്തിയ ‘ഹൗഡി മോദി’ പരിപാടിയോട് സമാനമാണ് ‘നമസ്‌തേ ട്രംപ്.’

കൂടാതെ , ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷാ ഉപകരണങ്ങള്‍ വഹിച്ചുകൊണ്ട് അമേരിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ അഹമ്മദാബാദില്‍ ഇറങ്ങിത്തുടങ്ങിയിരുന്നു.
ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി നാല് ചരക്ക് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇതിലൊന്നാണ് കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ എത്തിയത്. രണ്ട് ചരക്ക് വിമാനവും ഒരു പാസഞ്ചര്‍ വിമാനവും അഹമ്മദാബാദില്‍ ഫെബ്രുവരി 24ന് ട്രംപിന്റെ വിമാനത്തിനൊപ്പം ഇറങ്ങും.
അഹമ്മദാബാദില്‍ ട്രംപ് രണ്ടു മുതല്‍ അഞ്ച് മണിക്കൂര്‍ വരെ ചിലവഴിയ്ക്കുമെന്നാണ് കരുതുന്നത്. ശേഷം ട്രംപ് ഡല്‍ഹിയിലേക്ക് പോകും. ട്രംപ് താജ്മഹല്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭാര്യ മെലേനയും ട്രംപിനെ അനുഗമിക്കുന്നുണ്ട്.

Related Articles

Latest Articles