അയോദ്ധ്യ: രാമക്ഷേത്ര നിര്‍മാണം ആരംഭിച്ച ശേഷമുള്ള ആദ്യ ദീപാവലി ആഘോഷമാക്കി അയോദ്ധ്യ നഗരവാസികള്‍. ദീപാവലിയോടനുബന്ധിച്ച് അയോധ്യയിലും പരിസര പ്രദേശങ്ങളിലുമായി 5.51 ലക്ഷം ചിരാതുകളാണ് ഇന്ന് തെളിയിച്ചത്. രാമക്ഷേത്രം ഉയരുന്ന രാമജന്മഭൂമിയിൽ മാത്രം 110000 മണ്‍ചെരാതുകൾ തെളിയിച്ചു. രാമകഥയിലെ വിവിധ ഭാഗങ്ങള്‍ ചിത്രീകരിക്കുന്ന 25 ശില്‍പ്പങ്ങളും നഗരത്തിലുടനീളം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം വിര്‍ച്വല്‍ ദീപോത്സവവും ഒരുക്കിയിട്ടുണ്ട്.
അയോദ്ധ്യയിലെ ദീപാലങ്കാരങ്ങളുടെ ചിത്രങ്ങൾ:




