Saturday, April 20, 2024
spot_img

ക്ഷേത്രം രാജ്യത്തിന്റെ അഖണ്ഡതയുടെയും ഐക്യത്തിന്റെയും പ്രതീകമാണ്: അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ രണ്ടാം ഘട്ടത്തിന് തറക്കല്ലിട്ട് യോഗി ആദിത്യനാഥ്

പ്രയാഗ്‌രാജ്: അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ രണ്ടാം ഘട്ടത്തിന് തറക്കല്ലിട്ട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചടങ്ങിന്റെ ഭാഗമായി ശിലാപൂജയും നടന്നു. വിവിധ മഠങ്ങളിലെ സന്ന്യാസിമാര്‍ ഉപമുഖ്യമന്ത്രി കേശവ് പ്രാസാദ് മൗര്യ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

360 അടി നീളവും 235 അടി വീതിയുമുള്ള രാമക്ഷേത്രമാണ് നിര്‍മിക്കുന്നത്. രാജസ്ഥാനില്‍ നിന്ന് എത്തിച്ച മാര്‍ബിളാണ് ചടങ്ങിന് ഉപയോഗിച്ചത്. ക്ഷേത്രം രാജ്യത്തിന്റെ അഖണ്ഡതയുടെയും ഐക്യത്തിന്റെയും പ്രതീകമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ക്ഷേത്രം ഉയരുകയാണെന്നും യോഗി പറഞ്ഞു.

2020 ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രനിര്‍മാണത്തിനായി ശിലാസ്ഥാപനം നടത്തിയത്. ആധുനിക ആര്‍ട്ട് ഡിജിറ്റല്‍ മ്യൂസിയം, സന്യാസിമാര്‍ക്കായുളള മഠം, ഓഫീസ് സമുച്ഛയങ്ങള്‍, എന്നിവ ക്ഷേത്ര സമുച്ഛയത്തിന്റെ ഭാഗമായി ഉണ്ടാകും.

Related Articles

Latest Articles