Friday, May 3, 2024
spot_img

തണലേകാന്‍ രക്ഷിതാക്കളില്ലെങ്കിലും, കുട്ടികളേ…നിങ്ങള്‍ക്കിനി സ്വതന്ത്രമായി സ്വപ്നം കാണാം; കൊവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് കത്തയച്ച്‌ പ്രധാനമന്ത്രി

ദില്ലി : അനാഥരായ കുട്ടികൾക്ക് സഹായഹയമാകുമെന്ന് ഉറപ്പ് നൽകി കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരവധി കുട്ടികൾക്ക് മോദി എഴുതിയ കത്തിന്റെ പൂർണരൂപം കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

തണലേകാന്‍ രക്ഷിതാക്കളില്ലെങ്കിലും, കുട്ടികളേ…നിങ്ങള്‍ക്കിനി സ്വതന്ത്രമായി സ്വപ്നം കാണാം. അതിന് യാതൊന്നും തടസമാകില്ല. തെറ്റും ശരിയും പറഞ്ഞു തന്ന് നേര്‍വഴി കാട്ടാന്‍ ഇത്രയും കാലം രക്ഷിതാക്കളുണ്ടായിരുന്നു. അവരുടെ വിടവ് നികത്തുക എളുപ്പമല്ല. പക്ഷേ, നിങ്ങള്‍ ഒറ്റയ്‌ക്കല്ല. നിങ്ങളുടെ സുഖ, ദുഃഖങ്ങളില്‍ രാജ്യം ഒപ്പമുണ്ടാകും. നിങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകും”.- എന്നായിരുന്നു കൊവിഡ് മൂലം അനാഥരായ 4000ത്തോളം കുട്ടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അയച്ച കത്തുകളിലെ വരികൾ. ഹിന്ദിയിലും ഇംഗ്ളീഷിലും പ്രാദേശിക ഭാഷകളിലായി മോദി എഴുതിയ കത്തിലെ ഉള്ളടക്കം കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയമാണ് പുറത്തുവിട്ടത്.

പ്രായപൂര്‍ത്തിയാകും വരെ സാമ്ബത്തിക സഹായം ഉറപ്പു നല്‍കുന്ന പി.എം. കെയേഴ്സ് പദ്ധതി കുട്ടികളുടെ ഭാവി ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രധാനമന്ത്രി കത്തില്‍ വ്യക്തമാക്കുന്നു.

Related Articles

Latest Articles