Tuesday, December 30, 2025

ശ്രീമദ് അയ്യപ്പ ഭാഗവത മഹാസത്രം;ഭക്തിനിർഭരമായ സത്ര സമാരംഭ രഥഘോഷയാത്ര തോട്ടമൺകാവ് ദേവീക്ഷേത്രസന്നിധിയിൽ നിന്ന് സത്രവേദിയിലേയ്ക്ക് എത്തിച്ചേർന്നു

റാന്നി :മുൻ രാജ്യസഭാംഗവും അയ്യപ്പ സത്രം മുഖ്യ രക്ഷാധികാരിയുമായ ഭരത് സുരേഷ്ഗോപിയുടെ നേതൃത്വത്തിൽ പന്തളം കൊട്ടാര പ്രതിനിധികളുടെയും തന്ത്രിമുഖ്യരുടെയും സാമൂഹ്യ കലാ-സാംസ്കാരികരംഗത്തെ പ്രമുഖരും ജനപ്രതിനിധികളും വിവിധ ഹൈന്ദവസംഘടനകളുടെയും സത്ര സഹായ സമിതികളുടെയും മാതൃസമിതികളുടെയും വിവിധ നാരായണീയ സമിതികളുടെയും ക്ഷേത്രഭരണസമിതികളുടെയും പള്ളിയോട കരനാഥന്മാരുടെയും സ്വാഗതസംഘാംഗങ്ങളുടെയും അയ്യപ്പ ഭക്ത സമൂഹത്തിന്റെയും സാന്നിദ്ധ്യത്തിൽ നടക്കുന്ന ഭക്തിനിർഭരമായ സത്ര സമാരംഭ രഥഘോഷയാത്ര തോട്ടമൺകാവ് ദേവീക്ഷേത്രസന്നിധിയിൽ നിന്ന് സത്രവേദിയിലേയ്ക്ക് എത്തിച്ചേർന്നു.http://bit.ly/3Gnvbys

ഡിസംബർ 15 മുതൽ 28 വരെയാണ് സത്രം നടക്കുക. വൃശ്ചികം 29 മുതൽ ധനു 13 വരെ റാന്നി വൈക്കം തിരുവാഭരണ പാതയിൽ നടക്കുന്ന ഈ മഹായാഗം പരമ്പരാഗതമായ ശബരിമല ആചാരാനുഷ്ഠനങ്ങളുടെ ഒരു പുനരാവിഷ്ക്കാരമാണ്. യാഗഭൂമിയിൽ ശബരിമല മാതൃകയിലുള്ള താൽക്കാലിക ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു.

Related Articles

Latest Articles