Wednesday, May 15, 2024
spot_img

ശരണമന്ത്ര ധ്വനികളാൽ മുഖരിതമായ, അയ്യപ്പ സംസ്ക്കാരത്തിന്റെ മഹത്വം വിളിച്ചോതിയ മഹായാഗത്തിന് ഇന്ന് പരിസമാപ്‌തി, ശ്രീചക്രപൂജയും, നവാഭരണപൂജയും , സംഗീതാർച്ചനയും മണ്ഡലപൂജാ ദിനത്തെ ഭക്തിസാന്ദ്രമാക്കി; അയ്യപ്പ ഭാഗവത മഹാസത്രത്തിന്റെ 13 ദിനരാത്രങ്ങൾ തത്സമയം ലോകത്തിനു കാട്ടിക്കൊടുത്ത് ചരിത്രം സൃഷ്ടിച്ച് തത്വമയി നെറ്റ്‌വർക്ക്

റാന്നി: നൂറ്റാണ്ടുകൾ പഴക്കമുള്ള ശബരിമല ആചാരുനുഷ്ഠാനങ്ങളുടെ പുനരാവിഷ്ക്കാരമായി റാന്നിയിൽ നടന്നുവരുന്ന അയ്യപ്പ ഭാഗവത മഹാസത്രത്തിന് ഇന്ന് കൊടിയിറങ്ങും. മണ്ഡലപൂജാ ദിനമായ ഇന്നലെ സത്രവേദിയിലെ അയ്യപ്പ ക്ഷേത്രത്തിൽ പൂജകൾ അവസാനിച്ചു. ഇന്നലെ സത്ര വേദിയിൽ ശ്രീചക്രപൂജയും നവാഭരണപൂജയും സംഗീതാർച്ചനയും നടന്നു. തുടർന്ന് ഹരിവരാസനം പാടി നടയടച്ചു. അയ്യപ്പ ഭാഗവത മഹാസത്രത്തിന്റെ 13 ദിനരാത്രങ്ങൾ ഭക്തിസാന്ദ്രമായ മുഹൂർത്തങ്ങൾ അമൂല്യമായ അറിവുകൾ വിളമ്പിയ പ്രഭാഷണങ്ങൾ, കലാപരിപാടികൾ ഒക്കെയും സാങ്കേതിക തികവോടെ എച് ഡി ദൃശ്യമികവോടെ തത്സമയം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തിച്ച് തത്വമയി ചരിത്രം കുറിച്ചു. 58 രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് ഒരുകോടി ഭക്തർ തത്വമയി നെറ്റ്‌വർക്കിലൂടെ അയ്യപ്പ സത്രത്തിന്റെ ഭാഗമായി. യാഗശാലയെ ലോകത്തിനു കാട്ടിക്കൊടുത്ത തത്വമയിക്ക് അഭിനന്ദനവുമായി നിരവധിപേർ വേദിയിലെത്തിയിരുന്നു. അതിഥികൾ ഉൾപ്പെടെ തത്വമയിയുടെ തത്സമയ സംപ്രേക്ഷണത്തെ അഭിനന്ദിച്ചിരുന്നു. തത്വമയി ചീഫ് എഡിറ്റർ രാജേഷ് ജി പിള്ള, മാർക്കറ്റിംഗ് ഹെഡ് സൈനേഷ് നായർ, ഡയറക്ടർ സനോജ് നായർ തുടങ്ങിയവരെ സംഘാടകർ സത്രവേദിയിൽ ആദരിച്ചു.

പ്രളയവും കോവിഡും തീർത്ത രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം വലിയ ഭക്തജന പങ്കാളിത്തത്തോടെയാണ് അയ്യപ്പ ഭാഗവത മഹാസത്രം റാന്നിയിൽ നടന്നത്. ചരിത്ര പ്രസിദ്ധമായ തിരുവാഭരണ പാതയിലാണ് സത്രവേദി ഒരുക്കിയത്. ശബരിമല ആചാരാനുഷ്ഠാനങ്ങളുടെ സമകാലിക പ്രസക്തിയും സാംസ്ക്കാരികമായ പ്രാധാന്യവും വിളിച്ചോതിയ പ്രഭാഷണങ്ങളും മറ്റ് ക്ഷേത്ര കലാരൂപങ്ങളുടെ അവതരണവും സത്രവേദിയെ ധാന്യമാക്കി. അയ്യപ്പ സംസ്ക്കാരത്തിന്റെ വിവിധ ഭാവങ്ങൾ വിഷയങ്ങളായ ചർച്ചകളും വിവിധ ഹിന്ദുസംഘടനാ നേതാക്കളുടെ സാന്നിധ്യവും സത്രവേദിക്ക് അലങ്കാരമായി. ആചാരാനുഷ്ഠാനങ്ങളോടെ പന്തളത്തുനിന്നും ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര, ആറന്മുളയിൽ നിന്നാരംഭിക്കുന്ന തങ്ക അങ്കി ഘോഷയാത്ര തുടങ്ങിയവ കടന്നുപോകുന്ന പാതയിലെ പ്രധാനസ്ഥലമായ മണികണ്ഠനാൽത്തറ ആസ്ഥാനമായി പ്രവർത്തിക്കുന്ന അയ്യപ്പ ധർമ്മ സേവാസമിതിയാണ് വിവിധ ഹൈന്ദവ സാമുദായിക സംഘടനകളുമായി സഹകരിച്ച് അയ്യപ്പ ഭാഗവത മഹാസത്രം സംഘടിപ്പിച്ചത്. മുൻരാജ്യസഭാംഗം സുരേഷ്‌ഗോപി ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് മഹേഷ് മോഹനരര് അയ്യപ്പൻറെ പിതൃസ്ഥാനീയരായ പന്തളം മൂലം തിരുന്നാൾ പി ജി ശശികുമാരവർമ്മ, പി എൻ നാരായണ വർമ്മ തുടങ്ങിയവരായിരുന്നു സത്രത്തിന്റെ മുഖ്യ രക്ഷാധികാരികൾ

Related Articles

Latest Articles