Saturday, May 11, 2024
spot_img

ആസാദി കി അമൃത് മഹോത്സവ് | സി. പി. കുട്ടനാടൻ | മിലൻ കാ ഇതിഹാസ്, പരമ്പര – 33 

ബഹുമാനപ്പെട്ട തത്വമയി ന്യൂസ് വായനക്കാർക്ക് നമസ്കാരം. അഭിനവ ഭാരതത്തിൻ്റെ 75ആം സ്വാതന്ത്ര്യ ദിനത്തിന് ഉതകുന്ന ഒരു ഭാഗമാണ് ഇന്നത്തേത്. കഴിഞ്ഞ തവണ നമ്മൾ നിറുത്തിയ ഭാഗത്തിന് ഒരാഴ്ച ഇടവേള നൽകാം. മാത്രമല്ല ഈ ഓഗസ്റ്റ് മാസത്തിൽ ഈ ലേഖന പരമ്പര 2 വർഷങ്ങൾ പിന്നിടുകയാണ്. 2020 ഓഗസ്റ്റ് 31 മുതൽ 2021 നവംബർ 10 വരെ ‘ബട്ട്വാരാ കാ ഇതിഹാസ്‘ എന്ന പേരിൽ മറ്റൊരു ഓൺലൈൻ എന്ന ന്യൂസ് പോർട്ടലിൽ 21 ഭാഗങ്ങളായും, 2022 ജനുവരി 2 മുതൽ തത്വമയി ന്യൂസിൽ ‘മിലൻ കാ ഇതിഹാസ്’ എന്ന പേരിൽ തുടർ ഭാഗങ്ങളായും പ്രസിദ്ധീകരിയ്ക്കപ്പെടുന്ന ഈ ലേഖന പരമ്പരയ്ക്ക് സ്ഥിരം വായനക്കാർ ഉണ്ടെന്നതും അഭിമാനകരമാണ്.

ഓരോ സ്വാതന്ത്ര്യ ദിനങ്ങളും ഓരോ ഓർമപ്പെടുത്തലുകളാണ്, നമ്മൾ പാരതന്ത്രരായിരുന്നു എന്ന ഓർമ്മപ്പെടുത്തൽ. പാരതന്ത്ര്യം പല രീതിയിലുമാകാം, ചിലതിനെ നാം ഇഷ്ടപ്പെടുന്നുണ്ടാകാം, നമ്മുടെ സ്വാതന്ത്ര്യ ദിനം രാഷ്ട്രീയ സ്വതന്ത്ര്യത്തെയാണ് പ്രതിനിധീകരിയ്ക്കുന്നത്. വൈദേശിക ഭരണത്തിൽ നിന്നുള്ള സ്വാതന്ത്ര്യമാണ് അതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഇതിലേയ്ക്ക് നാം വന്നെത്തിയ പന്ഥാവിനെക്കുറിച്ച് ചിന്തിയ്ക്കാം.

azadi-ki-amrit-mahotsav
azadi-ki-amrit-mahotsav

എല്ലാം തികഞ്ഞ, കുറ്റവും കുറവുകളുമില്ലാത്ത ഒരു സമൂഹം പോലും ലോകത്തെങ്ങുമുണ്ടായിട്ടില്ല, ഇപ്പോഴുമില്ല, ഇനിയുമതൊട്ടു സംഭവ്യവുമല്ല. ഭൂമിയുടെ പലഭാഗങ്ങളിലും നിലനിന്നിരുന്ന വ്യത്യസ്തങ്ങളായ സിവിലൈസേഷനുകൾക്ക് അതിൻ്റെതായ സവിശേഷതകളുണ്ടായിരുന്നു. അവയുടെ നിലനിൽപ്പിന് സഹായകരങ്ങളായ പ്രാദേശിക ഭൂമിശാസ്ത്ര പ്രത്യേകതകളെ ഉൾക്കൊണ്ടായിരുന്നു അതിലെ വ്യത്യസ്ഥതകളുടെ സ്ഥാപനവത്കരണം നടന്നത്. അങ്ങനെയുള്ളവയിൽ മറ്റെല്ലാത്തിൽ നിന്നും ഒരു പടിയ്ക്ക് മേലെ നിൽക്കുന്ന ബൗദ്ധികമായ മുന്നേറ്റം ഭാരതത്തിലെ ജനസംസ്കാരത്തിന് ഉണ്ടായിരുന്നു.

ഹിന്ദുക്കളുടെ കഴിവുകേടും അനാചാരങ്ങളും മണ്ടത്തരങ്ങളും തമ്മിലടിയും ഭീരുത്വവും മുതലാക്കിയെത്തിയ മുഗളന്മാരുടെ മുസ്ലിം അധിനിവേശത്തിന് ശേഷം യൂറോപ്യൻ കമ്പനികൾ 16 – 17 നൂറ്റാണ്ടുകളിൽ ഭാരതത്തിൽ കച്ചവടത്തിനായി എത്തിച്ചേർന്നു. ബ്രിട്ടിഷുകാർ ഇന്ത്യ കീഴടക്കി ഭരിക്കാൻ ആദ്യ ഘട്ടത്തിൽ നേരിട്ട് ഇടപെടുകയായിരുന്നില്ല. 1600 ഡിസംബറിൽ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച് ഇന്ത്യയെ കീഴടക്കാനുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിക്കാനാണ് യത്നിച്ചത്.

ലോക ജിഡിപിയുടെ 25%, 35% വരെ ആയിരുന്ന ഇന്ത്യയുടെ സാമ്പത്തിക അവസ്ഥയിലേയ്ക്ക് നമ്മുടെ സമ്പദ് സമൃദ്ധി കൊള്ളയടിക്കാനെത്തിയ സുന്ദരന്മാരും മാന്യന്മാരുമായ കൊള്ളക്കാർ മാത്രമായിരുന്നു യാഥാർഥ്യത്തിൽ യൂറോപ്യന്മാർ. അവർ മാന്യമായി ഇടപെടൽ നടത്തി എന്നതുകൊണ്ട് അവർ നടത്തിയ മോഷണം എന്ന പ്രവൃത്തി അതല്ലാതാകുന്നില്ല. 17ആം നൂറ്റാണ്ടിൽ ഇന്ത്യയിലേക്കുള്ള വിദേശ കടന്നു കയറ്റത്തിൻ്റെ ആദ്യ നാളുകളിൽ ബ്രിട്ടൻ്റെ ലോക വ്യാപാര ക്രമത്തിലെ പങ്ക് കേവലം 2.9% മാത്രമായിരുന്നു. പിന്നീട് വ്യാവസായിക വിപ്ലവത്തെ തുടർന്നാണ് ബ്രിട്ടൻ്റെ വ്യാപാര ക്രമം 9%മായി ഉയർന്നത്.

GDP
GDP

കാലം ഇങ്ങനെ മുമ്പോട്ടു പോകവേ കച്ചവടത്തിൻ്റെ സ്വഭാവം മാറി. 1608 ഓഗസ്റ്റ് 24ന് സൂറത്ത് തുറമുഖത്ത് നങ്കൂരമിട്ട, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഹെക്ടർ എന്ന കപ്പലിൽ ഇംഗ്ലിഷ് പതാക ആദ്യമായി ഇന്ത്യൻ തീരത്ത് പാറി. അന്നു മുതൽ ഇന്ത്യൻ പ്രദേശങ്ങൾ ക്രമേണ യൂണിയൻ ജാക്കിന് കീഴിലേക്ക് മാറി. ഇന്ത്യയിൽ കച്ചവടാധിപത്യം നേടുന്നതിനായി യൂറോപ്പുകാർ (പ്രധാനമായി പോർച്ചുഗീസുകാരും, ഡച്ചുകാരും, ഫ്രഞ്ചുകാരും, ഇംഗ്ലീഷുകാരും) പരസ്പരം മത്സരിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തു. ഒടുവിൽ മേൽക്കൈ നേടിയത് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയാണ്.

വിജയിക്കുന്നവർ എഴുതുന്നതാണ് ചരിത്രം. അതിനാൽ തന്നെ ഇന്ത്യൻ ചരിത്രം തിരുത്തിയെഴുതാൻ യൂറോപ്യന്മാർ ശക്തരായിരുന്നു. പുരാതന ചരിതങ്ങളെല്ലാം എഴുതപ്പെട്ടത് യൂറോപ്യൻ്റെ ദൃഷ്ടികോണിൽ മാത്രമായിരുന്നു. അത്തരം ചരിതങ്ങൾക്കാണ് പ്രചുരപ്രചാരം ലഭിച്ചിട്ടുള്ളതും മേൽക്കൈ ഉണ്ടായിട്ടുള്ളതും. പിൽക്കാല ചരിത്ര രചനകൾ പലതും യൂറോപ്യൻ സൃഷ്ടിച്ച ചരിത്രത്തെ ഉപജീവിച്ചതിനാൽ ആ ചരിത്ര രചനകളിലെല്ലാം തന്നെ യൂറോപ്യൻ്റെ ദൃഷ്ടി കോണുകൾ അറിഞ്ഞോ അറിയാതെയോ കടന്നുകൂടുകയും ചെയ്യാറുണ്ട്. എന്തായാലും ബേസ് അത് തന്നെയായിരിയ്ക്കും. ഈ ലേഖന പരമ്പരയിലും അങ്ങനെ എന്തെങ്കിലുമുണ്ടോ ഇല്ലയോ എന്നൊന്നും എനിയ്ക്ക് അറിഞ്ഞുകൂടാ. അങ്ങനെ എന്തെങ്കിലുമുണ്ടാകുമോ എന്ന് ഞാൻ ഭയപ്പെടുന്നു.

ഒരു ചെറിയ ഉദാഹരണം പറഞ്ഞാൽ അമേരിയ്ക്ക കണ്ടെത്തിയത് ക്രിസ്റ്റഫർ കൊളംബസ് ആണെന്നാണ് അമേരിയ്ക്കക്കാരുടെ പോലും വാദം. ഒന്ന് ചിന്തിച്ചാൽ അമേരിയ്ക്ക എന്ന ഭൂപ്രദേശത്തെക്കുറിച്ച് യൂറോപ്പിലെ ഇറ്റലിക്കാരനായ കൊളംബസിന് അറിവ് കിട്ടി എന്നതാണ് സംഗതി. അല്ലാതെ അമേരിയ്ക്ക എന്ന ഭൂഭാഗം എവിടെയെങ്കിലും കാണാതെ പോയിരുന്നോ ഇങ്ങേർക്ക് പോയി കണ്ടെത്തുവാൻ…? ഇതേ മാതിരിയാണ് യൂറോപ്പിലെ പോർച്ചുഗലുകാരനായ വാസ്കോ ഡെ ഗാമ എന്ന സായിപ്പ് ഇന്ത്യ കണ്ടുപിടിച്ചു എന്ന വാദവും. ഇങ്ങനെയൊക്കെയുള്ള ആളുകളുടെ ധാരണയിലും രേഖപ്പെടുത്തലുകളിലും വളർന്ന ചരിത്ര രചനാ സമ്പ്രദായത്തെ ഉപജീവിച്ചാൽ ഉറപ്പായും അവരുടെ ചിന്താധാരകൾക്കൊപ്പം സഞ്ചരിക്കേണ്ടിവരും.

എന്തിനേറെ, ആധുനിക കാലഗണന പോലും യൂറോപ്യൻ / ക്രൈസ്തവ വീക്ഷണത്തിലാണ് നാമെല്ലാം ഉപയോഗിയ്ക്കുവാൻ നിർബന്ധിതമായിരിയ്ക്കുന്നത്. പോപ്പ് ഗ്രിഗറി 13ആമൻ 1582ൽ സ്ഥാപിച്ച ജോർജിയൻ കലണ്ടറാണ് ആഗോളമായി ഉപയോഗിയ്ക്കപ്പെടുന്നത്. ഇത് കൂടാതെ ഭാരതീയർ ചരിത്രമെഴുതുന്നതിൽ വിമുഖരായിരുന്നു. പുരാതന കവികളായിരുന്നു ചരിത്രമെഴുത്തുകാരുടെ കടമയും നിർവ്വഹിച്ചു പോന്നിരുന്നത് എന്നതിനാൽ അതിൽ അതിഭാവുകത്വങ്ങളും സാഹിത്യഭംഗിയും കലരുകയും അതിനെ പുരാണം / ഇതിഹാസം എന്നൊക്കെ അറിയപ്പെടുവാനും തുടങ്ങി.

ഒരാൾ ജനിച്ചതും മരിച്ചതുമായ തീയതികൾ കുറിച്ചുവച്ച് അതിനിടയിൽ സംഭവിച്ച കാര്യങ്ങളെ അടുക്കും ചിട്ടയോടും പറയുന്ന യൂറോപ്യൻ ശൈലിയ്ക്കാണ് ഇന്ന് സ്വീകാര്യതയേറെയുള്ളത്. ഇത്തരം രീതിയല്ല ഭാരതത്തിൻ്റെ തനത് ചരിത്രമെഴുത്ത് ശൈലി അവലംബിച്ചിരിയ്ക്കുന്നത്. അതിനാൽ തന്നെ ചരിത്ര സദസുകളിൽ അതിന് സ്വീകാര്യത കുറവാണ്. അപ്പോൾ സ്വാഭാവികമായും യൂറോപ്യൻമാർ ചമച്ചതൊക്കെ അതേപടി വിഴുങ്ങേണ്ട ദുരവസ്ഥയിലേയ്ക്ക് നാം എത്തിച്ചേർന്നു.

തദ്വാരാ ഇന്ത്യൻ പശ്ചാത്തലത്തിൽ, ആര്യൻ അധിനിവേശ സിദ്ധാന്തത്തിൻ്റെ വരവും യൂറോപ്യന്മാരുടെ ബുദ്ധിയായിരുന്നു. ഈ സിദ്ധാന്ത പ്രകാരം ആര്യൻ ഗോത്രങ്ങളുടെ ഒരു കൂട്ടം ഇന്ത്യൻ ഭൂപ്രദേശത്തെ ആക്രമിക്കുകയും രാജ്യത്തിൻ്റെ യഥാർത്ഥ നിവാസികളെന്ന് കരുതപ്പെടുന്ന പരാജിതരെ തെക്കോട്ട് തള്ളുകയും ചെയ്തു. ഈ സിദ്ധാന്തം കൊളോണിയൽ യജമാനന്മാർക്ക് ഒരു വിജയ സാഹചര്യം സൃഷ്ടിച്ചു. കാരണം, ഇത് ബ്രിട്ടീഷുകാരുടെ ഭരണത്തെ ന്യായീകരിക്കുക (നിങ്ങൾ വന്നതുപോലെ ഞങ്ങളും വന്നു എന്ന ന്യായം) മാത്രമല്ല വടക്കും തെക്കും തമ്മിലുള്ള വിഭജനം സൃഷ്ടിച്ചു. പിന്നീട്, ആര്യൻ അധിനിവേശ സിദ്ധാന്തത്തിന് വിരുദ്ധമായ തെളിവുകളുടെ മുന്നിൽ നിലനിൽക്കാൻ കഴിയാതെ വന്നപ്പോൾ, കമ്യുണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും വാക്കുകളുടെ പ്രയോഗങ്ങളിലെ മിടുക്ക് ഉപയോഗിച്ച് ഇപ്പോഴും ഈ വാദങ്ങളുമായി നടക്കുന്നു.

azadi-ki-amrit-mahotsav-c-p-kuttanadan-milan-ka-ithihas
azadi-ki-amrit-mahotsav-c-p-kuttanadan-milan-ka-ithihas

19ആം നൂറ്റാണ്ടിന് മുമ്പ് ക്രൈസ്തവ ലോകവും ഇസ്ലാമിക ലോകവും നിലനിന്നിരുന്നതു പോലെ ഒരു ഹൈന്ദവ ലോകം ഉണ്ടായിരുന്നില്ല. അതൊരു സത്യമാണ്. ആ തുലാസിലിട്ട് ഭാരതീയ സാമ്രാജ്യത്തെ / സാമ്രാജ്യങ്ങളെ തൂക്കി നോക്കിയാൽ അമളി പറ്റും. ഇന്നത്തെ പൊളിറ്റിക്കൽ ഇന്ത്യ ഉണ്ടാകുന്നതിന് മുമ്പു തന്നെ സാംസ്കാരികമായി ചേർത്ത് നിറുത്തപ്പെട്ട ആത്മീയ ഭാരതം ഉണ്ടായിരുന്നു. സാംസ്കാരികമായി ഒന്നായിരുന്നെങ്കിലും രാഷ്ട്രീയമായി വിഭജിയ്ക്കപ്പെട്ട് വ്യത്യസ്ഥ ചെറു രാജ്യങ്ങളായി ചിന്നിച്ചിതറി കഴിഞ്ഞിരുന്ന ഗതകാല ഭാരതത്തിലെ രാജാക്കന്മാരിൽ ചിലരിലെങ്കിലും പൊതുവായി ഉണ്ടായിരുന്ന ഐക്യരൂപം കുടിപ്പകകളും ധൂർത്തുമായിരുന്നു. ഹിന്ദു അല്ലെങ്കിൽ സനാതന സംസ്കാരത്തിനെ മതമെന്ന പരിപ്രേക്ഷ്യത്തിൽ സംരക്ഷിയ്ക്കുന്നതിൽ ഈ രാജാക്കന്മാരെല്ലാം പരാജയമായിരുന്നു. ഇവിടെ ജീവിച്ചു പോന്നിരുന്ന മനുഷ്യരിലെ ജാതി വൈജാത്യങ്ങളെ മാനുഷിക പരിഗണന നൽകി പൊതു ധാരയിൽ എത്തിയ്ക്കുന്നതിൽ അവർ പരാജയമായിരുന്നു. തൊഴിലിൻ്റെ വിഭജനം എന്നതിൽ നിന്നും മാറി തൊഴിലാളികളുടെ വിഭജനം എന്ന അവസ്ഥയിലേയ്ക്ക് ചാതുർവർണ്യം കൂപ്പുകുത്തിയപ്പോൾ ഹൈന്ദവ സാമൂഹിക ജീവിതത്തിൽ ജാതി വ്യവസ്ഥ ശക്തമായി ഇടം പിടിച്ചു.

ഒരു സമൂഹത്തിലെ ജനങ്ങൾ സാമൂഹികമായും സാമ്പത്തികമായും മാനസികമായും വ്യത്യസ്ഥ തട്ടുകളായി തിരിഞ്ഞു കിടക്കുന്നതിനാൽ ദേശീയ ഐക്യം രാഷ്ട്രീയമായി രൂപപ്പെടുന്നതിന് അത് തടസമായിരുന്നു. അതിന് ഭാഷകളെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. കാരണം ദേശീയ ഐക്യത്തിന് ജാതി എന്നുമൊരു ദുർഭൂതമായിരുന്നു. അന്നത്തെ രാജാക്കന്മാർക്ക് അതൊക്കെ മനസ്സിലാക്കാനുള്ള വിഗഹ വീക്ഷണമോ ബുദ്ധി സാമർഥ്യമോ ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാവും ഉചിതം.

ഇതൊക്കെ അതിജീവിച്ചു ദേശീയ ബോധം ഉയർന്നപ്പോൾ നമ്മുടെ പൂർവികർ ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള സ്വാതത്ര്യത്തിനു വേണ്ടി സമരം ചെയ്തു. 1900ങ്ങൾക്ക് മുമ്പുള്ള സ്വാതന്ത്ര്യ സമരത്തിൽ പൊതുവെ കാണാവുന്ന സംഗതി അതെല്ലാം തന്നെ ബ്രിട്ടീഷുകാരുടെ നികുതി പിരിവുകൾക്ക് എതിരായതായിരുന്നു എന്നതാണ്. ഭൂനികുതിയും മറ്റു കാർഷിക നികുതികൾക്കുമെതിരായ പല പ്രതിരോധങ്ങളും നമുക്ക് അതിൽ ദർശിയ്ക്കാം (പൊളിഗാർ കലാപം പോലെയുള്ളവ) 1900ങ്ങളിലും ഇത് പലപ്പോഴും ദൃഷ്ടിഗോചരമാകുമെങ്കിലും ഇതേ ശൈലിയിൽ നിന്നും വ്യതിരിക്തമായ നിരവധി സമര മുഖങ്ങൾ നമുക്ക് കാണാൻ സാധിയ്ക്കും. ഇവിടെ നിലവിലുണ്ടായിരുന്ന രാജ ഭരണ പ്രദേശങ്ങളിലെ പല മോശം സമീപനങ്ങൾക്കും ബദലായി നല്ല അഡ്മിനിസ്ട്രേഷൻ നൽകാൻ പലപ്പോഴും ബ്രിട്ടീഷുകാർ ശ്രദ്ധിച്ചിരുന്നു എന്നത് നാം മനസ്സിലാക്കണം. ഇത്തരം സമീപനങ്ങളിലൂടെ ഭാരതത്തെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നു ബ്രിട്ടീഷ് രീതി.

ഇതിനെല്ലാമെതിരായ സ്വാതന്ത്ര്യ പോരാട്ടം മതപരമായ ധ്രുവങ്ങളിലേയ്ക്ക് കേന്ദ്രീകരിയ്ക്കപ്പെട്ടപ്പോൾ അതിൽ നിന്നും സ്വന്തം മതരാജ്യമുണ്ടാക്കാൻ ഇസ്ലാം പരിശ്രമിച്ചു. ഈ പരിശ്രമം കണ്മുന്നിൽ കണ്ട ഹിന്ദു വിഭാഗം അതിനെതിരായി പ്രവർത്തിച്ചു. ഹിന്ദുവും മുസ്ലീമും തോളോടു തോള്‍ ചേര്‍ന്നു നിന്ന്‌ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതണമെന്നായിരുന്നു ഗാന്ധിജി ആഗ്രഹിച്ചിരുന്നത്‌. ഹിന്ദുക്കള്‍ ഗാന്ധിജിയെ അനുസരിച്ചു. മുസ്ലീംങ്ങള്‍ എല്ലാ അവസരങ്ങളിലും അത്‌ നിരസിക്കുകയും ഹിന്ദുക്കളെ അപമാനിക്കുകയും ഇന്ത്യയുടെ വിഭജനം നടത്തുകയും ചെയ്‌തു. ചരിത്രത്തിൽ സംഭവിച്ചിട്ടുള്ള ഒരു കാര്യങ്ങൾക്കും ഇന്ന് ജീവിച്ചിരിയ്ക്കുന്ന നമ്മളാരും ഉത്തരവാദികളല്ല. എന്നാൽ അതിലെ സംഭവങ്ങളുടെ ഉടമസ്ഥാവകാശം നാം ഏറ്റെടുക്കുന്നുവെങ്കിൽ അല്ലെങ്കിൽ അതിൽ അഭിമാനം കൊള്ളുന്നുവെങ്കിൽ നമ്മൾ രാഷ്ട്രീയമായി ഉത്തരവാദികളാകും.

1947 അഗസ്റ്റ് മാസത്തിൽ ആകസ്മികമായി സംഭവിച്ച ഒന്നല്ല ഇന്ത്യാ വിഭജനം എന്നത്. അതിനു പിന്നിൽ നിരന്തരമായ വർഗീയ പ്രചാരണങ്ങളുടെയും ഇച്ഛാശക്തിയുടെയും, ഇച്ഛാശക്തി ഇല്ലായ്മയുടെയും, മതത്തെ രാഷ്ട്രീയം കൊണ്ട് നേരിട്ടതിൻ്റെയും, ഒരു മതവിഭാഗത്തിൻ്റെ യഥാർത്ഥ സ്വഭാവത്തെ വിശകലനം ചെയ്യുന്നതിൽ രാഷ്ട്രീയ നേതൃത്വത്തിനുണ്ടായ പരാജയവും പതിറ്റാണ്ടുകളോളം സൂര്യോദയം മുതൽ അസ്തമയം വരെയുള്ള സമയങ്ങളിൽ ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന മനുഷ്യർ പരസ്പരം പറഞ്ഞതും സമരം ചെയ്തതും ചായ കുടിച്ചതുമൊക്കെ കാരണമായിട്ടുണ്ട്.

പാകിസ്ഥാന്‍ നല്‍കാതെ സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ല എന്നാണ്‌ ചിലരുടെ വാദം. ഇത്‌ തെറ്റാണ്‌. സമരത്തിലൂടെ ബ്രിട്ടീഷുകാരെ മുട്ടു കുത്തിച്ചു എന്ന് അവകാശപ്പെടുന്നവർക്ക് പാകിസ്ഥാന്‍ വാദത്തിനു മുമ്പില്‍ കീഴടങ്ങേണ്ടതില്ലല്ലോ…? മതത്തിന് മുമ്പിൽ മഹാത്മാവ് തോറ്റുപോയി എന്ന ക്ളീഷേ ഡയലോഗിന് ഇവിടെ പ്രസക്തിയില്ല. എന്നാൽ പ്രസക്തിയുണ്ട് എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ ഏതു മതത്തിന് മുൻപിലാണ് മഹാത്മാവ് കീഴടങ്ങിയത് എന്നുകൂടെ പറയാനുള്ള മര്യാദ അവർ കാണിയ്ക്കണം.

ഒരു മതത്തിൻ്റെ ശാഠ്യം മറ്റു മതസ്ഥരെയും ശാഠ്യം പിടിപ്പിയ്ക്കും. ഇവിടെ സംഭവിച്ചത് അതാണെന്ന തുറന്ന സമ്മതം മാത്രമേ ഇന്നത്തെ വർഗീയ പ്രശ്‍നങ്ങൾ ക്രിയാത്മകമായി പരിഹരിയ്ക്കാനുള്ള ഉപായം നമുക്ക് നൽകൂ. ഇന്ത്യയിൽ സമാധാനം പുലരാനുള്ള ഒരേയൊരു ഉപായമായിരുന്നു പാകിസ്ഥാൻ എന്ന് ചരിത്ര ബോധമില്ലാത്ത ചില വങ്കന്മാർ പറയുന്നത് കേൾക്കാം. എന്നാൽ ടി ഉപായത്തിലെ അപായം അവർക്ക് ഇതുവരെ മനസ്സിലായില്ല എന്നത് അവർ അവരെ തന്നെ വഞ്ചിക്കുന്നതിനാലാണ്.

1947 ആഗസ്റ്റ് 15ന് വൈകുന്നേരം വിജയ്‌ചൗക്കിനും നാഷണൽ സ്റ്റേഡിയത്തിനുമിടയ്ക്കുള്ള വിസ്തൃതമായ സെൻട്രൽ വിസ്ത ഗ്രൗണ്ടിൽ ജനസാഗരത്തെ സാക്ഷിയാക്കി ഒരു പട്ടാളക്കാരൻ യൂണിയൻ ജാക്ക് താഴേക്കിറക്കി ത്രിവർണ പതാകയുയർത്തിയ ആ ധന്യ നിമിഷത്തിലും ഇസ്ലാമിൻ്റെ കത്തി തൻ്റെ നെഞ്ചിൽ കയറുമോ എന്ന് ഭയന്ന് ജീവിച്ച ഹിന്ദുക്കളുടെയും കൂടെ ചരിത്രമാണ് ഇന്ത്യാ വിഭജനം എന്ന് നാം മറക്കരുത്.

പത്ത് മുഴം കത്തികൊണ്ട് കുത്തി വാങ്ങും പാകിസ്ഥാൻ എന്ന് മലയാള ഭാഷയിൽ മലബാറിൽ മുദ്രാവാക്യം വിളിച്ച ആളുകളെയും, പാകിസ്ഥാൻ യാ ഖബർസ്ഥാൻ എന്ന് ഉർദുവിൽ മുദ്രാവാക്യം വിളിച്ച ആളുകളെയും ഓരോ സ്വാതന്ത്ര്യ ദിനങ്ങളും നമ്മെ ഓർമിപ്പിയ്ക്കട്ടെ. കാരണം അടുത്ത മുദ്രാവാക്യങ്ങളും തയ്യാറാക്കി അവർ നമുക്കിടയിൽ തന്നെയുണ്ട് 2047ൽ ഇന്ത്യൻ സ്വാതന്ത്ര്യം 100 വയസ്സ് തികയുമ്പോൾ അടുത്ത ഇസ്ലാമിക രാഷ്ട്രം ഉണ്ടാക്കാം എന്ന കിനാവുമായി.

1947 ആഗസ്റ്റ് 15ന് മലബാറിലെങ്ങും മൂവർണ്ണക്കൊടി ഉയർത്തുവാൻ സാധിയ്ക്കുമായിരുന്നില്ല. മലബാറിൽ മാത്രമല്ല ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ കൂടുതലുള്ള ഒരു പ്രദേശങ്ങളിലും സാധിയ്ക്കുമായിരുന്നില്ല. അത്രയ്ക്കായിരുന്നു ഞമ്മടെ രാജ്യസ്‌നേഹം. ഇതിനെ പരസ്യമായി ചോദ്യം ചെയ്തത് ഗുജറാത്തുകാരനായ ഉരുക്കുമനുഷ്യനായിരുന്നു. 1948 ജനുവരി 3ന് കൽക്കത്തയിൽ വലിയ സംഖ്യയിൽ മുസ്ളീംങ്ങളും ഹിന്ദുക്കളും പങ്കെടുത്ത ഒരു യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അന്നത്തെ ആഭ്യന്തര മന്ത്രി സർദാർ പട്ടേൽ ചോദിച്ചു. “എനിക്ക് ഒരു കാര്യം മനസ്സിലാകുന്നില്ല. നിങ്ങൾ ഭാരതത്തിലെ മുസ്‌ലിംങ്ങളിൽ വളരെപ്പേർ, ഭൂരിഭാഗം പേരും പാക്കിസ്ഥാന് വേണ്ടി വോട്ടു ചെയ്തവരാണ് (1945ലെ പൊതു തിരഞ്ഞെടുപ്പാണ് ഉദ്ദേശിച്ചത്). അവസാനം നിങ്ങൾ പാകിസ്ഥാൻ നേടുകയും ചെയ്തു. അഭിനന്ദനങ്ങൾ. എന്നാൽ, പാകിസ്ഥാൻ നേടിയിട്ടും നിങ്ങൾ ഭൂരിപക്ഷം പേരും പാക്കിസ്ഥാനിലേക്കു പോയില്ല, ഭാരതത്തിൽ തന്നെ തുടരാൻ ശ്രമിച്ചു. ഒറ്റ രാത്രികൊണ്ട് നിങ്ങളുടെ മനസ്സ് എങ്ങിനെയാണ് ഇതുപോലെ മാറിയത്..?“

സ്വിച്ചിട്ട പോലെ ഇന്ത്യാ സ്നേഹികളായ ഈ തന്ത്രശാലികൾ പലവിധമായ തഖിയകളുമായി നമുക്കിടയിൽ ചുറ്റിത്തിരിയുന്നു. അവരെക്കുറിച്ച് ജാഗ്രതയുള്ളവരായിരിയ്ക്കണം എന്ന ഓർമപ്പെടുത്തലും ഈ സ്വാതന്ത്ര്യ ദിനം നമുക്ക് നൽകുന്നുണ്ട്. സ്വാതന്ത്ര്യത്തിൻ്റെ ഈ അമൃത മഹോത്സവ കാലഘട്ടത്തിൽ, 1945ൽ പാകിസ്ഥാൻ വേണമെന്ന് വോട്ടു ചെയ്തിട്ട് 1947ൽ അങ്ങോട്ട് പോകാതിരുന്ന, അന്ന് മൂവർണ്ണക്കൊടി ഉയർത്താതിരുന്ന ആളുകളുടെ അനന്തര തലമുറ ഈ കാലഘട്ടത്തിൽ അവരുടെ ഉറക്കം കളയുന്ന നവയുഗഭാരത സാരഥി നരേന്ദ്രമോദിയുടെ ഹർഘർ തരംഗ ആഹ്വാനത്തിൽ മൂവർണ്ണക്കൊടി ഉയർത്തുവാൻ തയ്യാറാവുന്നുവെങ്കിൽ അതൊരു പോസിറ്റിവ് മാറ്റം എന്നതിലുപരി തഖിയ സംശയിയ്ക്കുന്നതാണ് ഉചിതം എന്ന് എനിയ്ക്ക് തോന്നുന്നു.

azadi-ki-amrit-mahotsav-c-p-kuttanadan-milan-ka-ithihas
azadi-ki-amrit-mahotsav-c-p-kuttanadan-milan-ka-ithihas

നമ്മുടെ രാഷ്ട്രവും അതിൻ്റെ സ്വാതന്ത്ര്യവും എന്നും നിലനിൽക്കട്ടെ, സ്വാതന്ത്ര്യ സമരത്തിനു വേണ്ടി ജീവിതം ഹോമിച്ച മഹത്തുക്കളുടെ സ്മരണകൾ എന്നും ദീപ്തമായിരിയ്ക്കട്ടെ. നമ്മുടെ രാഷ്ട്രം പരമവൈഭവം നേടട്ടെ. അതിനായി നമുക്ക് അക്ഷീണം പരിശ്രമിയ്ക്കാം.

‘സ്വാതന്ത്ര്യ ലക്ഷ്മീ കീ ജയ്, അഖണ്ഡ ഭാരത് അമർ രഹേ’

തുടരും…

Related Articles

Latest Articles