Tuesday, May 21, 2024
spot_img

പിള്ളപ്പാറ മേഖലയിൽ ചീങ്കണ്ണി കുഞ്ഞിനെ കണ്ടെത്തി: വീഡിയോ

തൃശൂർ: ചീങ്കണ്ണി കുഞ്ഞിനെ കണ്ടെത്തി. അതിരപ്പിള്ളിക്ക് സമീപം പിള്ളപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റിനു സമീപത്തു നിന്നുമാണ് ചീങ്കണ്ണി കുഞ്ഞിനെ കണ്ടെത്തിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പ്രിയയും അന്നമ്മ മാത്യൂസും ചേര്‍ന്നാണ് ചീങ്കണ്ണി കുഞ്ഞിനെ കണ്ടെത്തിയത്.

തുടർന്ന് ഏതാനും ആഴ്ചകള്‍ മാത്രം പ്രായമുള്ള ചീങ്കണ്ണിയെ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ച് തുറന്നുവിട്ടു. ചെക്ക് പോസ്റ്റിന് അര കിലോമീറ്റർ ദൂരെയാണ് ചാലക്കുടിപ്പുഴ ഒഴുകുന്നത്.

അതിനാൽ പുഴയോരത്ത് മുട്ടയിട്ട ചീങ്കണ്ണിയുടെ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ നടക്കുന്നതിനിടെ ചെക്ക് പോസ്റ്റ് പരിസരത്ത് എത്തിയതാകുമെന്നാണ് കരുതുന്നതെന്ന് ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു. ചീങ്കണ്ണിക്കുഞ്ഞിനെ കണ്ടെത്തിയതോടെ നിരവധി നാട്ടുകാർ ചെക്ക് പോസ്റ്റിലെത്തി.

https://youtube.com/watch?v=2Q5PCP-OAvc%2520title%3DYouTube%2520video%2520player%2520frameborder%3D0%2520allow%3Daccelerometer%3B%2520autoplay%3B%2520clipboard-write%3B%2520encrypted-media%3B%2520gyroscope%3B%2520picture-in-picture%2520allowfullscreen

 

Related Articles

Latest Articles