Friday, October 16, 2026

കെ വി തോമസ് ഇടത് വേദിയിൽ; കൈയ്യടിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരിച്ച് സഖാക്കൾ; സ്വാഗതം ചെയ്ത് മുപിണറായി വിജയൻ

തൃക്കാക്കര: കോൺഗ്രസിനോട് കലഹിച്ച കെ.വി തോമസ് തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് കെ വി തോമസിനെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് കൈയ്യടിച്ചും മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അർപ്പിച്ചുമാണ് എൽഡിഎഫ് പ്രവർത്തകർ കെ.വി തോമസിനെ സ്വീകരിച്ചത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗമാരംഭിച്ചതിന് പിന്നാലെയാണ് കെ.വി തോമസ് വേദിയിലെത്തിയത്. പിന്നാലെ കെ റെയിൽ വരേണ്ട ആവശ്യമുണ്ടായിരുന്നുവെന്നും ഒരു മണിക്കൂറെടുത്തു അവിടെ നിന്ന് ഇവിടെ വരെ വരാനെന്നും ആയിരുന്നു കെ.വി തോമസിന്റെ ആദ്യ പ്രതികരണം. മാത്രമല്ല കെ റെയിൽ വരേണ്ട ആവശ്യകത ഇതാണെന്ന് മുഖ്യമന്ത്രി തന്‍റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രനും സ്ഥാനാര്‍ത്ഥി ജോ ജോസഫും എൽഡിഎഫിലേയും സിപിഎമ്മിലേയും മറ്റു നേതാക്കളും കണ്‍വൻഷൻ വേദിയിലുണ്ടായിരുന്നു. ഇവർക്ക് ഇടയിലായിരുന്നു കെ.വി തോമസിന് ഇരിപ്പിടം ഒരുക്കിയത്.

Related Articles

Latest Articles