Friday, January 9, 2026

ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രികര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി

കൊച്ചി: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി. പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായും നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. നാല് വയസിനു മുകളിലുള്ള എല്ലാവരും ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്നാണ് നിര്‍ദേശം.

ഇതു സംബന്ധിച്ച് ഉടന്‍ സര്‍ക്കുലര്‍ പുറത്തിറക്കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. അതേസമയം, പിന്‍സീറ്റ് ഹെല്‍മെറ്റിനെതിരേ നല്‍കിയ അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തു. കേന്ദ്ര നിയമത്തിന് അനുസൃതമായി ഉടന്‍ വിജ്ഞാപനമിറക്കുമെന്നും മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയിരുന്നു. ഇതിനെ മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത് ചട്ടവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Latest Articles