Saturday, September 19, 2026

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വിഷ്ണു സഹസ്രനാമം നടത്താൻ ഉത്തരവ്; മെയ് മുതൽ ഡിസംബർ വരെ ക്ഷേത്രത്തിന്റെ ചെമ്പകത്ത്കൂട് മണ്ഡപത്തിൽ വെച്ച് നടത്താൻ തീരുമാനം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വെച്ച് ഇനി മുതൽ എല്ലാ മാസവും തിരുവോണദിവസവും, മലയാള മാസം ഒന്നാം തിയതിയും വിഷ്ണു സഹസ്രനാമം നടത്തും. 2023 മെയ് മുതൽ ഡിസംബർ വരെ വൈകു ന്നേരം 05.00 മണി മുതൽ 07.00 മണി വരെ ക്ഷേത്രത്തിന്റെ ചെമ്പകത്ത്കൂട് മണ്ഡപത്തിൽ വെച്ച് വിഷ്ണു സഹസ്രനാമം നടത്താനാണ് തീരുമാനം. ഭക്തജനങ്ങളുടെ അപേക്ഷ പ്രകാരമാണ് തീരുമാനം.

ക്ഷേത്രത്തിനകത്ത് കൊണ്ടുപോകുന്ന സാധനങ്ങൾ പരിശോധിച്ച് മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ. യാതൊരുവിധ സൗണ്ട് സിസ്റ്റം അനുവദിക്കുന്നതല്ല. ക്ഷേത്രാചാരമര്യാദകൾ പാലിച്ചും ഭക്തജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടില്ലാതെയും വിഷ്ണു സഹസ്രനാമം നടത്തപ്പെടും.

Related Articles

Latest Articles